Posted On
date_range Updated On
date_range ബോട്ടപകടം: നാലുപേരെ രക്ഷപ്പെടുത്തി
അബൂദബി: അബൂദബി ദ്വീപിൽ ബോട്ട് മുങ്ങി അപകടത്തിൽപെട്ട നാലുപേരെ ദേശീയ തിരച്ചിൽ, രക്ഷാകേന്ദ്രം (നാഷനൽ സെർച്ച് ആൻഡ് റസ്ക്യൂ സെന്റർ) അംഗങ്ങൾ രക്ഷപ്പെടുത്തി. ശരിയ ദ്വീപിനു സമീപമാണ് അപകടം. പ്രതികൂല കാലാവസ്ഥയെ മറികടന്നായിരുന്നു രക്ഷാപ്രവർത്തനം. വ്യോമമാർഗമാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി കൊണ്ടുപോയത്. വെള്ളിയാഴ്ചയാണ് അപകടം നടന്നതെന്ന് കേന്ദ്രം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.