അധ്യാപകരുടെ വേതന വർധവിന് എഫ്.എൻ.സി ശിപാർശ

അബൂദബി: രാജ്യത്തെ അധ്യാപകരുടെ ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിടുന്ന 12 ശിപാർശകൾ അംഗീകരിച്ച് ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി). പൊതു മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകരുടെ തൊഴിൽ നിലവാരം നിയന്ത്രിക്കുന്നതിനുള്ള ഫെഡറൽ നിയമം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ശിപാർശകളിൽ ഏറ്റവും പ്രധാനം. അധ്യാപകരുടെ ജോലിയുടെ സ്വഭാവം അനുസരിച്ച് ന്യായമായ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉറപ്പാക്കാനായി രൂപകൽപന ചെയ്തതാണ് ഈ നിയമം. അധ്യാപകരുടെ വേതനം ഉയർത്തുകയും ജോലി ഭാരം കുറക്കുകയും ചെയ്യണം. അതോടൊപ്പം ജീവിത ചെലവിൽ മികച്ച രീതിയിൽ പ്രതിഫലിക്കുന്ന തരത്തിൽ അലവൻസുകൾ പുനർനിർണയിക്കുകയും വേണമെന്ന് കൗൺസിൽ നിർദേശിക്കുന്നു.

അധ്യാപകരുടെ ജീവിത നിലവാരം വിലയിരുത്തുന്നതിനും വിദ്യാഭ്യാസ നിലവാരവും പഠന ഫലങ്ങളും ഉറപ്പാക്കുന്നതിനും ഒരു പ്രധാന ഘടകമെന്ന നിലയിൽ നാഷണൽ സെന്‍റർ ഫോർ എഡ്യൂക്കേഷൻ ക്വാളിറ്റിയുടെ പങ്ക് വിപുലീകരിക്കുന്നതിനായി നിലവിലുള്ള നിയമനിർമാണങ്ങളിൽ ഭേദഗതികൾ വരുത്തണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. അധ്യാപകരുടെ തൊഴിലിനേയും വ്യക്തിഗത ക്ഷേമത്തേയും പിന്തുണക്കുന്ന നയങ്ങൾ വികസിപ്പിക്കുന്നതിലും നിരീക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ മന്ത്രലത്തിൽ സമർപ്പിത യൂനിറ്റ് രൂപവത്കരിക്കാനും കൗൺസിൽ നിർദേശിച്ചു. 

Tags:    
News Summary - FNC recommends salary hike for teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.