Posted On
date_range Updated On
date_range ബിസിനസ് ബേയിൽ കെട്ടിടത്തിനു സമീപം തീപിടിത്തം
ദുബൈ: ബിസിനസ് ബേയിൽ നിർമാണം നടന്നുവരുന്ന കെട്ടിടത്തിന് സമീപം അവശിഷ്ടങ്ങൾക്ക് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് സിവിൽ ഡിഫൻസ് ഓപറേഷൻ റൂമിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തത്.
തുടർന്ന് സഅബീൽ, അൽഖൂസ് ഫയർ സ്റ്റേഷനിൽ നിന്നുള്ള യൂനിറ്റുകൾ സ്ഥലത്തെത്തുകയും പത്ത് മിനിറ്റിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീയണച്ച ശേഷം പണി പുനരാരംഭിക്കാനായി ബന്ധപ്പെട്ടവർക്ക് അധികൃതർ അനുമതി നൽകിയിട്ടുണ്ട്. ചൂടു കൂടുന്ന സാഹചര്യത്തിലാണ് കൂട്ടിയിട്ട അവശിഷ്ടത്തിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.