തീപിടിച്ച ഫ്ലാറ്റിൽനിന്ന്​ എട്ടംഗ മലയാളി കുടുംബത്തെ രക്ഷിച്ചു

അബൂദബി: വയോധികരും കുഞ്ഞുങ്ങളുമടങ്ങുന്ന എട്ടംഗ മലയാളി കുടുംബത്തെ അബൂദബി സിവിൽ ഡിഫൻസ്​ തീ വിപത്തിൽനിന്ന്​ രക്ഷപ്പെടുത്തി. ശരീരത്തി​​​െൻറ പാതി തളർന്ന 84കാരനുൾപ്പെ​െടയുള്ള കുടുംബത്തിനാണ്​ അഗ്​നിശമന സേനയുടെ സമയോചിത ഇടപെടലിൽ പുതുജീവൻ ലഭിച്ചത്​. 
അബൂദബി നേവി ഗേറ്റ്​ മേഖലക്കടുത്തുള്ള താമസസ്​ഥലത്താണ്​ ശനിയാഴ്​ച രാ​ത്രി തീപിടിച്ചത്​. അഞ്ചു നില ​െകട്ടിടത്തി​​​െൻറ മൂന്നാം നിലയിൽ  താമസിക്കുന്ന മാവേലിക്കര കുന്നം സ്വദേശി സാജ​ു ജോർജ്​ ജോൺ, ഭാര്യ കൊച്ചുമോൾ മാത്യു, സാജ​ുവി​​​െൻറ മാതാപിതാക്കളായ ​േജാർജ്​ കുട്ടി (84), ​േശാശാമ്മ (74), നാലു മക്കൾ എന്നിവരുൾപ്പെടുന്ന കുടുംബം തീ പടരുന്നതറിഞ്ഞ്​ രക്ഷപ്പെടാൻ ​​​നോക്കിയെങ്കിലും പുക മൂടിയതോ​​െട ​ശ്രമം ദുർഘടമായി. 
വർഷങ്ങളായി തളർന്നുകിടക്കുന്ന പിതാവ്​ വീൽചെയറിൽനിന്ന്​ വീഴുക കൂടി ചെയ്​തതോ​െട അപകടത്തിന്​ കീഴ്​പ്പെടേണ്ടി വരുമെന്ന അവസ്​ഥയിലായി കുടുംബം.

അഞ്ചു വർഷം മുമ്പ്​​ കുളിമുറിയിൽ വീണ്​ ശരീരം തളർന്നതോടെ സംസാരശേഷി നഷ്​ടപ്പെട്ട പിതാവുൾപ്പെടെ ജീവനു വേണ്ടി നിലവിളിക്കുന്നത്​  തിരിച്ചറിഞ്ഞ സിവിൽ ഡിഫൻസ്​ സംഘം എത്തി ക്ഷമയോടെ ഒാരോരുത്തരെയും പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന്​ ഖലീഫ ആശുപത്രിയിൽ അടിയന്തര വൈദ്യ ശുശ്രൂഷ കൂടി നൽകിയാണ്​ കുടുംബത്തെ മടക്കി അയച്ചത്​. പിതാവ്​ വീൽചെയറിൽനിന്ന്​ വീണതിനാൽ അദ്ദേഹത്തെ സി.ടി സ്​കാൻ ഉൾപ്പെടെയുള്ള വിശദ പരിശോധനക്ക്​ വിധേയമാക്കിയതായും കാര്യമായ പ്രശ്​നങ്ങളൊന്നും ഇ​ല്ലെന്ന്​ ഡോക്​ടർമാർ വ്യക്​തമാക്കിയതായും സാജു ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. 
അഞ്ചുനില കെട്ടിടത്തി​​​െൻറ മേൽക്കൂരയിലെ എ.സിയിലെ തകരാറാണ്​ തീപിടിത്തത്തിലേക്ക്​ നയിച്ചത്​. തുടർന്ന്​ എല്ലാ ഫ്ലാറ്റുകളിലും പുക നിറയുകയായിരുന്നു. സാധന സാമഗ്രികൾക്ക്​ നാശനഷ്​ടമില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

 2013ൽ ശരീരം തളർന്നതിന്​ ശേഷം ആദ്യമായി േജാർജ്​ കുട്ടി തീപിടിത്തത്തിനിടെ സംസാരിച്ചത്​ കുടുംബത്തിന്​ അത്​ഭുതം സമ്മാനിച്ചു.
 എന്നാൽ, സംസാരശേഷി തുടർന്ന്​ നിലനിന്നില്ലെന്ന്​ സാജു പറഞ്ഞു. അഞ്ച്​ വർഷത്തിന്​ ശേഷം പിതാവി​​​െൻറ ശബ്​ദം കേട്ട അത്​ഭുതവും തീപിടിത്തത്തി​​​െൻറ പരിഭ്രാന്തിയും നിറഞ്ഞ ആ നിമിഷങ്ങൾ മറക്കാനാവാത്തതാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. അബൂദബി ദഫ്​റ മേഖല പ്രതിനിധി ശൈഖ്​ ഹംദാൻ ബിൻ സായിദ്​ ആൽ നഹ്​യാ​​െൻറ ഒാഫിസിൽ ഫൈനാൻസ്​ ഒാഫിസറായി ജോലി ചെയ്യുകയാണ്​ സാജു.

Tags:    
News Summary - Escape- fire uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.