അബൂദബി ഷാലിലയിലെ സലൈന്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് സമീപം വിദ്യാര്‍ഥികള്‍ കണ്ടല്‍ തൈകള്‍ നടുന്നു
അബൂദബി: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി അബൂദബി നഗരസഭയുടെ നേതൃത്വത്തില്‍ 1000 കണ്ടല്‍ തൈകള്‍ വെച്ചുപിടിപ്പിച്ചു. ഷാലിലയിലെ സലൈന്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് സമീപം കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിക്കാന്‍ വിവിധ സ്കൂളുകളില്‍ നിന്നുള്ള 60 വിദ്യാര്‍ഥികള്‍ പങ്കാളികളായി.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുക, കാര്‍ബണ്‍ മലിനീകരണം കുറക്കുക, മണ്ണൊലിപ്പ് തടയുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടാന്‍ കണ്ടല്‍ തൈകള്‍ വച്ചുപിടിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് വിദ്യാര്‍ഥികള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിഞ്ഞതായി അബൂദബി നഗരസഭ അധികൃതര്‍ അഭിപ്രായപ്പെട്ടു.
കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം, അബൂദബി പൊലീസ്, ഫ്രൻഡ്സ് ഓഫ് എന്‍വയണ്‍മെന്റ് അസോസിയേഷന്, സായിദ് ഹര് ഓര്ഗനൈസേഷന് ഫോര്‍ പീപ്ള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍, മെഡ് ക്ലിനിക് ഹോസ്പിറ്റല്‍, എമിറേറ്റ്സ് ഗേള്‍ ഗൈഡ്സ് അസോസിയേഷന് എന്നിവരുടെ സഹകരണത്തോടെയാണ് കണ്ടല്‍ തൈകള്‍ നട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.