ദുബൈ: വിമാനത്താവളത്തിൽ ലഗേജുമായി ചെന്ന് ചെക് ഇൻ ചെയ്യാൻ ബുദ്ധിമുട്ടുന്ന കാലം മറയുന്നു. യാത്രക്കാരൻ എവിടെയാണോ അവിടെയെത്തി ചെക് ഇൻ ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് എമിറേറ്റ്സ് എയർലൈൻസ്. ഏത് ക്ലസിൽ യാത്ര ചെയ്യുന്നവർക്കും ഇൗ സേവനം ലഭ്യമാകും. ഇതിനായി ചെക് ഇൻ ഏജൻറിനെ ബുക്ക് ചെയ്യുകയാണ് ആദ്യം വേണ്ടത്. അവർ വീട്ടിലോ, ഹോട്ടലിലോ ഒാഫീസിലോ എവിടെയാണെങ്കിലും അവിടെയെത്തി ബാഗുകൾ തൂക്കി നോക്കി എടുത്ത് ബോർഡിങ് പാസുകൾ നൽകും. ഇതുമായി നേരെ വിമാനത്താവളത്തിൽ എത്തിയാൽ നേരെ എമിഗ്രേഷനിലേക്ക് പോകാം. ഒരു ട്രിപ്പിന് 350 ദിർഹമാണ് നിരക്ക്. ഏഴ് ബാഗുകൾ വരെ ഇൗ നിരക്കിൽ കൊണ്ടുപോകാം.
കൂടുതൽ വരുന്ന ഒാരോ ബാഗിനും 35 ദിർഹം വീതം അധികം നൽകേണ്ടി വരും. വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുമ്പ് വരെ ഇൗ സേവനം വെബ്സൈറ്റിലൂടെ ആവശ്യപ്പെടാം. കഴിഞ്ഞ ഒക്ടോബർ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി അപാകതകളില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വിപുലീകരിക്കുന്നത്. ബാഗേജുകൾ സീൽ ചെയ്ത് വാനുകളിലാണ് വിമാനത്താവളങ്ങളിൽ എത്തിക്കുക. ഇതിനായി നിരവധി വാനുകളും ഏർെപ്പടുത്തിയിട്ടുണ്ട്. ഇതിനൊപ്പം സഞ്ചാരികൾക്ക് വിമാനത്താവളത്തിൽ ലഗേജുകൾ സൂക്ഷിക്കാനുള്ള സൗകര്യവും ലഗേജുകൾ വീട്ടിലെത്തിക്കാനുള്ള സൗകര്യവും എമിറേറ്റ്സ് ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.