ഷാർജ:വ്രത വിശുദ്ധിയുടെ നാളുകൾ നൽകിയ ആത്്മീയ ചൈതന്യം ഉപയോഗപ്പെടുത്തി ഉയർന്ന ധാർമികബോധവും മാനവികതയും മുറുക െ പിടിച്ചുള്ള ഭാവി ജീവിതത്തിന് അടിത്തറ പാകാൻ സന്നദ്ധമാകണമെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഷാർജ മസ്ജിദ് അൽ അ സീസ് ഖത്തീബുമായ ഹുസൈൻ സലഫി പറഞ്ഞു. ഷാർജ അൽശാബ് വില്ലേജ് സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹിന് നേതൃത്വം ന ൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർമാണത്തിനാണ് ഏറെ സമയവും ശേഷിയും ആവശ്യമുള്ളത്, സംഹാരത്തിന് നിമിഷങ്ങളെ വേണ്ടതുള്ളൂ. സമ്പൂർണ്ണ അച്ചടക്കത്തോടെയും സഹനത്തോടെയും നാം സൃഷ്ടിച്ചെടുത്ത ജീവിത വിശുദ്ധിയാകുന്ന സൗധം നൈമിഷിക വികാരങ്ങൾക്കടിപെട്ട് തകർക്കരുത്^അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇസ്ലാം ഏറെ പവിത്രമായി പഠിപ്പിച്ച മനുഷ്യജീവന് ഒരുവിലയും കൽപ്പിക്കാതെ ചാവേറാക്രമണങ്ങളും, രക്തചൊരിച്ചിലുകളും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ അരങ്ങേറുകയാണ്. മതാധ്യാപനങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് ഭീകര തീവ്രവാദങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു. ലോകസമാധാനത്തെ തന്നെ തകർക്കുന്ന ഇത്തരം ദുശ്ശക്തികളെ കരുതിയിരിക്കണമെന്നും അദ്ദേഹം ഉണർത്തി.അതേസമയം മത നിർദേശങ്ങളെ ജീവിതത്തിൽ മുറുകെ പിടിക്കുന്നത് തീവ്രവാദമായി കാണുന്ന അപകടകരമായ പ്രവണതകളും തിരിച്ചറിയപ്പെടണം.
ന്യൂനപക്ഷം ആവുന്നതു കൊണ്ട് ആരും ആശങ്കപ്പെടേണ്ടതില്ല, എന്നാൽ നമ്മുടെ കർമ്മങ്ങളിൽ ന്യൂനത സംഭവിക്കുന്നതാണ് നമ്മെ അലേട്ടണ്ടത്. ഷാർജ മതകാര്യവകുപ്പിെൻറ മേൽനോട്ടത്തിൽ മലയാളികൾക്കായി സംഘടിപ്പിക്കപ്പെട്ട ഈദ് ഗാഹിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പേർ പങ്കെടുത്തു. റഫീഖ് ഷാർജ, യൂസഫ് ഈരാറ്റുപേട്ട, റഷീദ് എമിറേറ്റ്സ്, ഷമീം ഇസ്മായിൽ, ഷെജീബ് ഷാർജ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ നടത്തിപ്പിന് ചുക്കാൻ പിടിച്ചു. സ്ത്രീകൾക്കായി ഒരുക്കിയ പ്രത്യേകസൗകര്യങ്ങളും വിപുലമായ പാർക്കിങ് സംവിധാനവും ആളുകൾക്ക് ഏറെ സഹായകമായി. ജീവിതത്തിെൻറ നാനാതുറകളിൽ പെട്ട മലയാളികളുടെ സംഗമ സ്ഥലമായി ഷാർജ ഈദ്ഗാഹ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.