ഷാർജ: കറുത്തവനും വെളുത്തവനും അറബിയും അനറബിയും തമ്മിൽ യാതൊരു വിധ വേർതിരിവുമില്ല എന്ന ആഹ്വാനത്തോടെയാണ് പെരു ന്നാൾ നമസ്ക്കാര ശേഷം യു.എ.ഇയിലെ പള്ളികളിൽ നിന്ന് പ്രസംഗങ്ങൾ മനുഷ്യ സമൂഹത്തിലേക്ക് ഒഴുകിയത്. പരസ്പരം കെട്ടി പുണർന്നും തങ്ങളിൽ കഷ്ടത അനുഭവിക്കുന്നവരെ സഹായിച്ചുമാണ് പെരുന്നാൾ സന്തോഷവുമായി വിശ്വാസികൾ വീടുകളിലേക്ക് പിരിഞ്ഞ് പോയത്. ബാച്ച്ലർ മുറികളിലാകെ ബഹുസ്വര സ്നേഹത്തിെൻറ പെരുന്നാൾ വെളിച്ചമായിരുന്നു. നമസ്ക്കാരത്തിന് പോയ സഹമുറിയൻമാർക്കായി പ്രഭാത ഭക്ഷണവും പായസവും ഒരുക്കി കാത്തിരിക്കുന്ന സഹോദരങ്ങൾ വെറുപ്പിന് നമ്മെ കീഴ്പ്പെടുത്താനാവില്ല എന്ന പ്രത്യാശക്ക് അടിവരയിട്ടു.
പെരുന്നാൾ നമസ്ക്കാരം കഴിഞ്ഞതോടെ കാലിയായ തെരുവുകൾക്ക് വൈകീേട്ടാടെ വീണ്ടും അനക്കം വെച്ചു. വടക്കൻ എമിറേറ്റുകളിലേക്കുള്ള റോഡുകളിലാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ കണ്ടത്. ഷാർജയുടെ അഭിമാനമായ ഷാർജ പള്ളിയും ഖോർഫക്കാൻ തുരങ്ക പാതയും സന്ദർശിക്കുവാൻ ആയിരങ്ങളാണ് ഒന്നാം പെരുന്നാളിന് എത്തിയത്. മലമടക്കുകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഷാർജയുടെ ഗ്രാമങ്ങളായ വാദി ഷീസ്, ഖദറ, റുഫൈസ അണക്കെട്ട് എന്നിവിടങ്ങളിലും സഞ്ചാരികൾ നിറഞ്ഞിരുന്നു. സന്ദർശകരുടെ ഒഴുക്ക് ഈ ഭാഗത്തേക്ക് ഉണ്ടാകുമെന്ന മുൻകൂട്ടി കണ്ട് പൊലീസും നഗരസഭകളും വൻ സുരക്ഷ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ഖോർഫക്കാൻ, കൽബ തീര മേഖലകളിലും സന്ദർശകർ ഒഴുകിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.