ഷാർജ: പ്രാർഥനകൾ കൊണ്ട് സ്ഫടിക സമാനമായ മനസുമായ് വിശ്വാസികൾ പെരുന്നാൾ സന്തോഷത്തിെൻറ ഈദ്ഗാഹുകളിലേക്ക് പോകുവാനുള്ള ഒരുക്കം തുടങ്ങി. പെരുന്നാളിന് മുമ്പ് തന്നെ ഫിത്വർ സകാത്തും മറ്റ് ദാന–ധർമങ്ങളും കൊടുത്ത് വീട്ടിയിട്ടാണ് ഓരോ വിശ്വാസിയും പെരുന്നാൾ സന്തോഷത്തിലേക്ക് പ്രവേശിക്കുന്നത്.
ഈദ്ഗാഹുകളിലെ സൗകര്യങ്ങളും സുരക്ഷയും അധികൃതർ പരിശോധിച്ച് ഉറപ്പ് വരുത്തി കഴിഞ്ഞു. റോഡുകളിൽ സന്തോഷം അതിരുകടക്കുന്നത് കണ്ടെത്താൻ വൻ പൊലീസ് സന്നാഹം ഉണ്ടാകും. പെരുന്നാൾ നമസ്ക്കാരങ്ങൾ നടക്കുന്ന മൈതാനങ്ങളുടെ ഭാഗത്ത് ഗതാഗത തടസങ്ങൾ ഉണ്ടാകാതിരിക്കുവാനുള്ള മുൻ കരുതലുകളും പൊലീസ് സ്വീകരിച്ചു കഴിഞ്ഞു. പെരുന്നാൾ കണക്കിലെടുത്ത് യാചകരെ േപ്രാത്സാഹിപ്പിക്കരുതെന്നുള്ള നിർദേശവും പൊലീസ് മുന്നോട്ട് വെച്ചിട്ടുണ്ട്. നിരവധി പുരാതന ഈദ്ഗാഹുകൾ യു.എ.ഇയിലുണ്ട്. ദുബൈയിലെ ദേര, കറാമ, ഷാർജയിലെ മുസല്ല എന്നിവ മലയാളികളുടെ സംഗമ കേന്ദ്രങ്ങൾ കൂടിയാണ്. ദുബൈ മെേട്രായുടെ വരവോടെ റാശിദിയയിൽ നിന്ന് മാറ്റിയ ഈദ്ഗാഹ് കൂടുതൽ സൗകര്യങ്ങളോടെ നാദ് അൽ ഹമറിൽ സ്ഥാപിച്ചിരുന്നു. കഫ്തീരിയ, ഹോട്ടൽ, സൂപ്പർമാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജോലിക്കാർക്ക് പെരുന്നാളിന് മാത്രം വീണ് കിട്ടുന്ന മണിക്കൂറുകൾ മാത്രം നീളുന്ന അവധിയുടെ സന്തോഷം കാണണമെങ്കിൽ ഈദ് നമസ്ക്കാ വേദിയിൽ തന്നെ പോകണം. ബുധനാഴ്ച മുതൽ തന്നെ കമ്പോളങ്ങളിൽ പെരുന്നാൾ തിരക്ക് ആരംഭിച്ചിരുന്നു. വൻ ആനുകൂല്യങ്ങളാണ് സ്ഥാപനങ്ങൾ മുന്നോട്ട് വെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.