ദുബൈയിൽ 141 ഷവർമ കടകൾ പൂട്ടി

ദുബൈ: ആരോഗ്യസുരക്ഷാ മാർഗ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 141ഷവർമ കടകൾ ദുബൈ നഗരസഭ പൂട്ടിച്ചു. 573 ഷവർമ കടകളാണ് ദുബൈയിൽ നിലവിലുണ്ടായിരുന്നത്. ഭക്ഷണം പാകം ചെയ്യുേമ്പാഴും വിളമ്പുേമ്പാളും പാലിക്കേണ്ട നിബന്ധനകൾ എല്ലാ സ്ഥാപനങ്ങൾക്കും നഗരസഭ കൈമാറിയിരുന്നു. അവ നടപ്പിൽ വരുത്തുന്നതിന് ആറു മാസ സമയവും അനുവദിച്ചു. അതിനു ശേഷം നടത്തിയ പരിശോധനയിൽ 425 സ്ഥാപനങ്ങൾ ചട്ടങ്ങൾ പ്രകാരം വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ബോധ്യമായി.

ഏഴു കടകളിൽ ഇതിനു വേണ്ട ജോലികൾ നടക്കുന്നതായും കണ്ടെത്തി.എന്നാൽ ഇവ പാലിക്കാൻ കൂട്ടാക്കാതെ പ്രവർത്തനം തുടർന്ന സ്ഥാപനങ്ങൾക്കെതിരെയാണ് കർശന നടപടി കൈക്കൊണ്ടതെന്ന് ഭക്ഷ്യ പരിശോധനാ വിഭാഗം മേധാവി സുൽതാൻ അലി അൽ ത്വാഹിർ വ്യക്തമാക്കി. ഭക്ഷണവും ചേരുവകളും സൂക്ഷിച്ചുവെക്കാൻ വേണ്ട സൗകര്യളൊരുക്കാത്തതാണ് അടപ്പിക്കപ്പെട്ട മിക്ക സ്ഥാപനങ്ങളുടെയും മുഖ്യവീഴ്ച. വേനൽകാലമടുക്കുന്നതോടെ വേണ്ടത്ര സംവിധാനങ്ങളില്ലാതെ വെക്കുന്ന ഭക്ഷണം ചീത്തയാവാനും ബാക്ടീരിയ വ്യാപനത്തിനും സാധ്യത കൂടുതലാകയാൽ നിരവധി നിർദേശങ്ങൾ നഗരസഭ മുന്നോട്ടുവെക്കുന്നുണ്ട്.

ഷവർമയുടെ ഒാരോ ചേരുവയും വെവ്വേറെയായി സൂക്ഷിക്കണം. മാട്ടിറച്ചിയും കോഴിയിറച്ചിയും പച്ചക്കറിയും ഒന്നിച്ചു വെക്കരുത്. ഷവർവ തയ്യാറാക്കുന്ന മെഷീൻ കടയുടെ ഉള്ളിൽ തന്നെ വേണം. പൊടിയോ അഴുക്കോ മറ്റേതെങ്കിലും മലിനീകരണമോ പറ്റുന്ന സാഹചര്യമുണ്ടാവാൻ പാടില്ല. ഉപകരണങ്ങൾ സൂക്ഷിക്കാൻ സ്ഥലവും ജീവനക്കാർക്ക് താമസിക്കാനുള്ള മുറികളും നൽകണമെന്നും നഗരസഭ നിർദേശിച്ചിട്ടുണ്ട്.

News Summary - dubai sharma shops shutdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.