ദുബൈ പൊലീസ് വനിത തടവുകാരുടെ കുട്ടികൾക്ക് പെരുന്നാൾ വസ്ത്രവും സമ്മാനങ്ങളും വിതരണം ചെയ്യുന്നു
ദുബൈ: വിവിധ കേസുകളിൽ പ്രതികളായി ദുബൈ ജയിലിൽ കഴിയുന്ന വനിത തടവുകാരുടെ കുട്ടികൾക്ക് പെരുന്നാൾ വസ്ത്രങ്ങളും സമ്മാനങ്ങളും വിതരണം ചെയ്ത് ദുബൈ പൊലീസ്.
‘നിങ്ങൾ എന്നെ സന്തോഷിപ്പിച്ചു’ എന്ന സംരംഭത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ദുബൈ പൊലീസിന്റെ ശിക്ഷണ, തിരുത്തൽ വകുപ്പിന്റെ സഹകരണത്തോടെ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വകുപ്പാണ് പരിപാടിയുടെ സംഘാടകർ.
സമൂഹത്തിൽ സ്നേഹത്തിന്റെയും സഹനത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും കുട്ടികളെയും അവരുടെ അമ്മമാരെയും സന്തോഷിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സാമൂഹികമായ ഇടപെടലിന്റെ ഭാഗമായാണ് ഇത്തരമൊരു സംരംഭം ആരംഭിച്ചതെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്സ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അബ്ദുൽ റഹ്മാൻ ഖലീഫ അൽ ഷാഇർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.