ദുബൈ: ദുബൈ മെട്രോയുടെ റൂട്ട് 2020െൻറ ടണൽ ജോലികൾ 50 ശതമാനം പൂർത്തിയായതായി റോഡ്^ഗതാഗത അതോറിറ്റി ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ ആൽ തായർ പ്രഖ്യാപിച്ചു. 3.2 കിലോമീറ്റർ ദൈർഘ്യത്തിലാണ് റൂട്ടിൽ ടണലുകളുണ്ടാവുക. 12 മീറ്റർ മുതൽ 36 മീറ്റർ വരെ താഴ്ചയിലാണ് ടണലുകൾ നിർമിക്കുന്നത്. വമ്പൻ ബോറിങ് യന്ത്രത്തിെൻറ സഹായത്തോടെ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തുരങ്ക നിർമ്മാണം തുടങ്ങിയത്. അൽഫുർജാനിൽ തുടങ്ങിയ തുരങ്ക നിർമ്മാണം കഴിഞ്ഞമാസം ജുമൈറ േഗാൾഫ് എസ്റ്റേറ്റ് വരെയെത്തിയിരുന്നു.
നഖീൽ ഹർബറിൽനിന്നും ടവർ സ്റ്റേഷനിൽനിന്നും എക്സ്പോ സൈറ്റിലേക്കുള്ള 15 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമിക്കുന്ന റൂട്ട് 2020െൻറ പരിശോധനക്ക് എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ടണലുകളുടെ നിർമാണം ഇൗ വർഷം ഡിസംബറോടെ പൂർത്തിയാകും. ഇതിനൊപ്പം തന്നെ സ്റ്റേഷനുകളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. നാല് മുതൽ 42 ശതമാനം വരെയാണ് പല സ്റ്റേഷനുകളുടെയും നിർമാണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.