കാഴ്ച പ്രശ്നങ്ങളുള്ള കുട്ടികളെ  മുഖ്യധാരയിലത്തെിക്കാന്‍ കാമ്പയിന്‍ 

ദുബൈ: കാഴ്ചക്കുറവുള്ള കൂട്ടുകാരെയും സമത്വത്തോടെ കാണാന്‍ സ്കൂള്‍ വിദ്യാര്‍ഥികളെ ബോധവത്കരിക്കുന്ന ‘അവരുടെ കണ്ണുകളിലൂടെ’ കാമ്പയിന്‍െറ ആദ്യഘട്ടത്തിന് തുടക്കമായി. ദാന വര്‍ഷാചരണത്തിന്‍െറ ഭാഗമായി നൂര്‍ ദുബൈ ഫൗണ്ടേഷന്‍ ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്.എ)യുമായി കൈകോര്‍ത്താണ് കുട്ടികളിലേക്കത്തെുന്നത്. 
കാഴ്ച പ്രശ്നമുള്ളവരും കണ്ണടക്കാരുമായ കുട്ടികള്‍ സ്കൂളുകളില്‍ അന്യവത്കരിക്കപ്പെടുന്നതും മാനസിക വൈഷമ്യം അനുഭവിക്കേണ്ടി വരുന്നതും വ്യാപകമായി ശ്രദ്ധയില്‍പ്പെട്ടതിന്‍െറ പശ്ചാത്തലത്തിലാണ് കാമ്പയിന്‍ നടത്തുന്നതെന്ന് നൂര്‍ ഫൗണ്ടേഷന്‍ സി.ഇ.ഒ ഡോ. മനാല്‍ തരിയാം പറഞ്ഞു . എല്ലാ കുട്ടികളും തുല്യരാണെന്നും കാഴ്ച പ്രശ്നമുള്ളവര്‍ കുറഞ്ഞവരല്ളെന്നും ബോധ്യപ്പെടുത്തുന്ന കഥകള്‍ പറഞ്ഞാണ് കുട്ടികളെ ബോധവത്കരിക്കുക. 
ആറ് സ്കൂളുകളില്‍ ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന കഥയരങ്ങുകളില്‍ സഹതാപത്തേക്കാള്‍ ആവശ്യം പിന്തുണയാണെന്ന സന്ദേശം പ്രചരിപ്പിക്കും. കൗമാര പ്രായത്തിന് തൊട്ടു മുന്‍പുള്ള നാല് മുതല്‍ ആറു വരെ ക്ളാസുകാരെയാണ് മുഖ്യമായും ഈ കാമ്പയിനില്‍ ഉള്‍പ്പെടുത്തുക. 
ദുബൈയിലെ മനശാസ്ത്ര വിദഗ്ധരും ഡി.എച്ച്.എ സ്കൂള്‍ ആരോഗ്യ വിഭാഗവും നേതൃത്വം നല്‍കും.  

News Summary - dubai blind students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.