വാഹനങ്ങൾ വെട്ടിച്ചുമാറ്റുന്നത്​ വൻ അപകടങ്ങൾക്ക്​ കാരണമാവുന്നു

ദുബൈ: അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾ അപ്രതീക്ഷിതമായി വെട്ടിച്ചു മാറ്റുന്നത്​​ വൻ അപകടങ്ങൾക്ക്​ കാരണമാകുന്നുവെന്ന്​​ ദുബൈ പൊലീസ്​. ഇൗ വർഷം ഇതുവരെ ഇത്തരത്തിലുണ്ടായ അപകടങ്ങളിൽ 23 പേർ മരിച്ചിട്ടുണ്ട്​. ദുബൈ പൊലീസി​​​െൻറ കണക്ക്​ പ്രകാരം കഴിഞ്ഞ ആറ്​ മാസത്തിനിടെ 1250 വലിയ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്​. ഇതിൽ 76 പേർ കൊല്ല​പ്പെട്ടു. 884 പേർക്ക്​ പരിക്കേറ്റു. 2017 ലും ഇൗ കാലയളവിൽ 76 പേർ മരിച്ചിരുന്നു. 996 പേർക്കാണ്​ പരിക്കേറ്റത്​. 

അപ്രതീക്ഷിതമായി വാഹനങ്ങൾ വെട്ടിക്കുന്നതിനെതിരെ നിരവധി ബോധവൽക്കരണങ്ങൾ നടത്തിയിട്ടുണ്ടെന്ന്​ ട്രാഫിക്​ വിഭാഗം ഡയറക്​ടർ ബ്രിഗേഡിയർ സൈഫ്​ മുഹൈർ അൽ മസ്​റൂയി പറഞ്ഞു. 317 ഗുരുതര അപകടങ്ങളാണ്​ ഇൗ കാരണം കൊണ്ട്​ ഉണ്ടായത്​. 23 പേരുടെ മരണത്തിന്​ പുറമെ 317 പേർക്ക്​ ഗുരുതര പരിക്കേൽക്കുകയും ചെയ്​തു. മുന്നിൽ പോകുന്ന വാഹനവുമായി വേണ്ടത്ര അകലം പാലിക്കാത്തിനാലുണ്ടായ 235 വലിയ അപകടങ്ങളിൽ 15 പേർ മരിക്കുകയും 179 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ദുബൈയിൽ ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാകുന്നത്​ എമിറേറ്റ്​സ്​ റോഡിലാണ്​.

30 അപകടങ്ങളിൽ 14 പേരുടെ ജീവൻ ഇവിടെ പൊലിഞ്ഞു. ശൈഖ്​ മുഹമ്മദ്​ ബിൻ സായദ്​ റോഡിൽ 72 അപകടങ്ങളുണ്ടായി. എട്ട്​ പേർ മരിച്ചു. ശൈഖ്​ സായിദ്​ റോഡിൽ 69 അപകടങ്ങളിൽ എട്ട്​ പേരാണ്​ മരിച്ചത്​. റോഡപകടങ്ങളും തുടർന്നുള്ള മരണങ്ങളും ഒഴിവാക്കാൻ പുതിയ നിയമങ്ങൾ കൊണ്ടുവരികയും ബോധവൽക്കരണ പ്രചാരണ പരിപാടികൾ നടത്തുകയും ചെയ്​തിരുന്നു.

ആഭ്യന്തര വകുപ്പും ദുബൈ പൊലീസും ചേർന്നാണ്​ നടപടികൾ എടുത്തത്​. ഇതി​​​െൻറ ഭാഗമായി  ശൈഖ്​ മുഹമ്മദ്​ ബിൻ സായദ്​ റോഡിലും എമിറേറ്റ്​സ്​ റോഡിലും പരമാവധി വേഗം 110 കിലോമീറ്ററായി കുറച്ചിരുന്നു. വാഹനപ്പെരുപ്പം കൂടുതലാണെന്നതും പതിവായി അപകടങ്ങൾ ഉണ്ടാകുന്നയിടങ്ങൾ ഉണ്ടെന്നത​ും കണക്കിലെടുത്തായിരുന്നു ഇൗ തീരുമാനം. കഴിഞ്ഞ വർഷം ഒക്​ടോബർ 15 മുതലാണ്​ നിയന്ത്രണം നടപ്പാക്കിയത്​.

Tags:    
News Summary - driving-vehicle-accidents-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.