ദുബൈ: ഡോക്ടറുടെ കൊലപാതക സംഭവത്തിൽ, ഒട്ടും സുരക്ഷിതമല്ലാതെ പ്രതിയെ കൈകാര്യം ചെയ്ത കേരള പൊലീസ് തന്നെയാണ് ഒന്നാം പ്രതിയെന്ന് ദുബൈ കെ.എം.സി.സി പ്രസ്താവനയിൽ പറഞ്ഞു. ആശുപത്രിയിലെ ഡോക്ടർമാർക്ക് സുരക്ഷ ഒരുക്കുന്നതിൽ ആഭ്യന്തര വകുപ്പും ആശുപത്രികൾക്കൊപ്പം നിൽക്കേണ്ട ആരോഗ്യ വകുപ്പും പൂർണ പരാജയമാണെന്ന് ആക്ടിങ് പ്രസിഡൻറ് ഇബ്രാഹീം മുറിച്ചാണ്ടി, ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, ട്രഷറർ പി.കെ. ഇസ്മായിൽ എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു. സ്വന്തം വീഴ്ച മറച്ചുവെക്കാനാണ് കൊല്ലപ്പെട്ട ഡോക്ടറെ കുറ്റപ്പെടുത്തി ആരോഗ്യ മന്ത്രി സംസാരിക്കുന്നത്.
കൊലപാതകത്തേക്കാൾ മാരകമായ അപമാനമാണ് പ്രസ്താവന. രാത്രിയും പകലും ഡ്യൂട്ടിയിലിരിക്കുന്ന പെൺകുട്ടികൾ ഉൾപ്പടെയുള്ള ഡോക്ടർമാരെയും നഴ്സുമാരെയും സംരക്ഷിക്കാൻ നിയമം ശക്തമാക്കണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.