ദുബൈ: ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്.എ)ക്കു കീഴിൽ ജോലി ചെയ്യുന്ന നൂറിലേറെ നഴ്സുമാർ കൂടി മാനേജ്മെൻറ്^നേതൃ പരിശീലനം പൂർത്തിയാക്കി. ഒരു സ്ഥാപനത്തിെൻറ മേൽനോട്ടവും നേതൃത്വവും ഒറ്റ വ്യക്തിയിൽ ഒതുക്കാതെ നേതൃഗുണമുള്ള ഒരുപാടു പേരെ വാർത്തെടുക്കണമെന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദർശനമാണ് പദ്ധതിക്ക് വഴിയൊരുക്കിയതെന്ന് സി.ഇ.ഒ ഡോ. അഹ്മദ് ബിൻ കൽബാൻ പറഞ്ഞു.
നഴ്സുമാർക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകാനും നേതൃത്വ മികവുകൾ പകർന്നു നൽകാനുമുള്ള ഇൗ പദ്ധതിയിൽ ഇതിനകം നാനൂറിലേെറ പേർ വിജയകരമായി പരിശീലനം പൂർത്തിയാക്കി. അവസാന ബാച്ചിന് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ദുബൈ ഹോസ്പിറ്റൽ ഡയറക്ടർ ഫരീദ അൽ ഖാജ, ഫുആദ് ഷിഹാബ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.