ദുബൈ: തണുപ്പകറ്റാൻ വീടിനകത്ത് കത്തിച്ച കരിയിൽനിന്ന് വിഷപ്പുക ശ്വസിച്ച് രണ്ടു സ് ത്രീകൾ മരിച്ചു. ബർദുബൈയിലെ വില്ലയിലാണ് അപകടം. ഏഷ്യയിൽനിന്നുള്ള വീട്ടുജോലിക്കാരാണ് മരിച്ചത്. കരിക്കട്ടകള്‍ ഇട്ട് തീകത്തിച്ച ശേഷം ഉറങ്ങിയ ഇവര്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
വീട്ടുടമ വിവരമറിയിച്ചതിനെ തുടർന്ന് ദുബൈ പൊലീസ് ക്രൈം സീൻ വകുപ്പ് ഡയറക്ടർ കേണൽ അഹ്മദ് അൽ മെറിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. മുറിയിൽ വായുസഞ്ചാരത്തിന് മാർഗങ്ങൾ ഇല്ലായിരുന്നു. കഴിഞ്ഞവർഷം ഇത്തരം ആറുമരണങ്ങൾ ദുബൈയിൽ റിപ്പോർട്ട് ചെയ്തതായി പൊലീസ് അറിയിച്ചു. നേപ്പാളിൽ കഴിഞ്ഞദിവസമുണ്ടായ വിഷവാതക ദുരന്തത്തിൽ മരിച്ചവരും ദുബൈയിൽ താമസമാക്കിയ മലയാളികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.