ദുബൈ:ഷാര്‍ജ റോളയുടെ സമീപത്തുള്ള അല്‍ ബുത്തീനയില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള അല്‍ മനാമ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ തീപ്പിടിത്തത്തിൽ നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദിപിന്‍ ബാലകൃഷ്ണന്‍ (26), ബംഗ്ളാദേശ് സ്വദേശി മുഹമ്മദ് ഇമാന്‍ (32) എന്നിവർ മരിച്ചു. സൂപ്പര്‍മാര്‍ക്കറ്റിലെ കാഷ്യറായിരുന്നു ദീപന്‍. അല്‍ അറൂബ സ്ട്രീറ്റിന് സമീപത്തുള്ള ബഹുനില താമസ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പർമാർക്കറ്റിൽ വെള്ളിയാഴ്ച രാത്രി 11.30നാണ് തീപിടിത്തമുണ്ടായത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ഷാര്‍ജയിലെ കുവൈത്ത്, അല്‍ ഖാസിമി ആശുപത്രികളില്‍ ചികിത്സയിലാണ്.
തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ശക്തമായ പുക ശ്വസിച്ചാണ് രണ്ട് പേരും മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. സംഭവ സമയം സൂപ്പര്‍മാര്‍ക്കറ്റിന് അകത്ത് നിരവധി പേരുണ്ടായിരുന്നു. വിഷു പ്രമാണിച്ച് വമ്പിച്ച ആദായ വില്‍പ്പനയാണ് ഇവിടെ പ്രഖ്യാപിച്ചിരുന്നത്. ഇത് കേട്ടറിഞ്ഞ് ദൂരദിക്കുകളില്‍ നിന്ന് പോലും ആവശ്യക്കാരത്തെിയിരുന്നു. തീയും പുകയും ഉയരുന്നത് കണ്ട ഉടനെ അകത്തുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതാണ് വന്‍ ദുരന്തം വഴിമാറ്റിയത്.
മലയാളികളടക്കം നൂറ് കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന 16 നില കെട്ടിടത്തിെൻറ താഴത്തെ നിലകളിലാണ് സൂപ്പർമാർക്കറ്റ് പ്രവർത്തിച്ചിരുന്നത്.സൂപ്പര്മാര്ക്കറ്റിെൻറ രണ്ടു നിലകളും പൂര്‍ണമായും കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അവരുടെ സമയോചിതമായ ഇടപ്പെടലാണ് ദുരന്തത്തിെൻറ വ്യാപ്തി കുറച്ചത്. നിരവധി സ്ഥാപനങ്ങളാണ് ഈ കെട്ടിടത്തിലും സമീപത്തും പ്രവര്‍ത്തിക്കുന്നത്. തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തിലെ മുഴുവന്‍ താമസക്കാരെയും അധികൃതര്‍ താഴെയിറക്കി. പലരും റോഡ് വക്കിലും വാഹനത്തിലും സുഹൃത്തുക്കളുടെ മുറികളിലുമാണ് നേരം വെളുപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.