തൊഴിൽ സ്ഥലത്ത് ഷോക്കേറ്റ് മരിച്ച മലയാളി യുവാവിന് കോവിഡ്

അബൂദബി: യാസ് ദ്വീപിലെ തൊഴിൽ സ്ഥലത്ത് ഷോക്കേറ്റ് മരിച്ച മലയാളി യുവാവിന് കോവിഡ് പോസിറ്റീവ്. മലപ്പുറം ജില്ലയിലെ തിരൂർ പറവണ്ണ സ്വദേശിയും അൽ നാസർ ഇലക്ട്രിക്കൽ കോൺട്രാക്ടിങ് എസ്റ്റാബ്ലിഷ്‌മെന്റ് ജീവനക്കാരനുമായ യാസർ അറാഫത്ത് കുറ്റിയാമക്കണകത്ത് (45) ആണ് ജോലി സ്ഥലത്ത് ഷോക്കേറ്റ് മരിച്ചത്. അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ മൃതദേഹത്തിൽ നിന്നെടുത്ത സാമ്പിൾ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് പോസ്റ്റീവ് കണ്ടെത്തിയത്.

പിതാവ്: ഹംസ കുറ്റിയാമകത്ത്. മാതാവ്: കദീജകുട്ടി മേലേവീട്ടിൽ. ഭാര്യ: സീനത്ത് നെല്ലിയാലി. മക്കൾ: ഹാഷിം അഹ്മദ്, അസ്‌ലമിയ.

Tags:    
News Summary - covid gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.