ദുബൈ: ഗൾഫ് രാജ്യങ്ങളിലെ കഠിനമായ ചൂടുകാലം സങ്കടങ്ങളുടെ കനലെരിയുന്ന നാളുകൾ കൂടി യാണ് പ്രവാസ ലോകത്തിന്. തുറസ്സായ സ്ഥലത്ത് തൊഴിലെടുക്കുന്ന നിർമാണ തൊഴിലാളികളുട െയും ഡെലിവറി ബോയ്സായി ജോലിചെയ്യുന്നവരുടെയും കാര്യത്തിൽ പ്രത്യേകിച്ചും. ചുട്ടുപൊള ്ളുന്ന ചൂടിലും കഠിനാധ്വാനം ചെയ്യേണ്ടിവരുന്ന ഇവരുടെ മനസ്സ് തണുപ്പിക്കുന്നൊരു സൂത് രം കണ്ടെത്തിയിരിക്കുകയാണ് എൻജിനീയറിങ് വിദ്യാർഥികളും യുവ സംരംഭകരുമായ രണ്ടു ഇമ റാത്തി വനിതകൾ.
സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രത്യേകം തയാറാക്കിയ കൂൾ സ്യൂ ട്ടുകളാണ് ആ സൂത്രം. കത്തുന്ന ചൂടിലും ശരീരത്തിന് കുളിർമ പകരുന്ന സ്മാർട്ട് സ്യൂട്ടാണ് ആരിയം അഹ്മദ്, ലത്വീഫ അൽ സെയ്യാരി എന്നിവർ ചേർന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതു ധരിച്ച് ഇനി ഏതു കത്തുന്ന ചൂടിലും വളരെ കൂളായി ജോലിചെയ്യാനാകും. കൂളിങ് സ്യൂട്ട് എന്നു പേരിട്ടിരിക്കുന്ന കണ്ടുപിടിത്തം പ്രധാനമായും തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർക്ക് വേണ്ടിയുള്ളതാണ്.
കത്തുന്ന ചൂടിൽനിന്ന് ഇത്തിരി തണൽ തേടി ഓടിപ്പോകുന്ന നിർമാണ തൊഴിലാളിയുടെ പരവേശം നേരിൽ കാണാനിടയായ അബൂദബി ഖലീഫ സർവകലാശാലയിലെ എൻജിനീയറിങ് വിദ്യാർഥി ആരിയം അഹ്മദിെൻറ ആശയവും ഗവേഷണങ്ങളുമാണ് ഇൗ സ്മാർട്ട് കണ്ടുപിടിത്തതിന് കാരണമായത്. ജീവിക്കാനായി ഏറെ കഷ്ടപ്പെടുന്ന നിർമാണ തൊഴിലാളികളെ എങ്ങനെ സഹായിക്കാനാകുമെന്ന ആലോചനയാണ് ഇത്തരത്തിലൊരു സ്മാർട്ട് കുപ്പായത്തിന് പിന്നിലെന്ന് ആരിയം അഹ്മദ് പറയുന്നു.
സ്മാർട്ട് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന സ്യൂട്ടുകളാണിത്. അന്തരീക്ഷ ഉൗഷ്മാവും ശരീരോഷ്മാവും വിലയിരുത്തി ആവശ്യമായ ഘട്ടത്തിൽ തണുപ്പ് പകരുന്നതാണ് ഇതിെൻറ ലളിതമായ പ്രവർത്തനരീതി. സ്യൂട്ടിൽ ഒരു പാനിക് ബട്ടനും ഘടിപ്പിച്ചിട്ടുണ്ട്. ജോലിസ്ഥലത്തോ മറ്റോ അപകടങ്ങളുണ്ടാകുന്ന ഘട്ടങ്ങളിൽ ഇൗ ബട്ടനമർത്തിയാൽ സന്ദേശം പുറത്തേക്ക് പ്രവഹിക്കുന്ന സംവിധാനമാണിത് - കൂൾ സ്യൂട്ട് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തുന്നതിന് വിസമ്മതിച്ച് ആരിയം അഹ്മദ് പറഞ്ഞു. ഇൗ ആശയം ലളിതമായി എന്നാൽ മനോഹരമായി ലത്തീഫ അൽ സെയ്യാരി ഡിസൈൻ ചെയ്തതോടെയാണ് കൂൾ സ്യൂട്ടിന് അന്തിമരൂപമായത്. കൂടുതൽ ഉൽപാദനം നടത്തുന്നതിനായി പേറ്റൻറിന് അപേക്ഷിച്ചിരിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് ആരിയം വ്യക്തമാക്കി.
പുതിയ കണ്ടുപിടിത്തം വഴി ദശലക്ഷക്കണക്കിന് സാധാരണക്കാരായ തൊഴിലാളികളെ സഹായിക്കാൻ കഴിയുമെന്നാണ് ആരിയത്തിെൻറ പ്രതീക്ഷ. യു.എ.ഇയിൽ മാത്രമല്ല, എല്ലാ ജി.സി.സി രാജ്യങ്ങളിലും ഇൗ ഉൽപന്നം എത്തിക്കാനുള്ള ശ്രമത്തിലാണിവർ. കാലാവസ്ഥ കനക്കുന്നതോടെ തൊഴിലാളികൾക്ക് നിർബന്ധിത വിശ്രമം അനുവദിക്കാറാണ് പതിവ്. എന്നാൽ അത്രയും സമയത്തെ ഉൽപാദനശേഷി നഷ്ടമാകുന്നത് തടയാൻ തങ്ങളുടെ കൂൾ സ്യൂട്ട് ഉപയോഗിക്കുന്നതിലൂടെ സാധ്യമാകുമെന്നാണ് കണ്ടുപിടിത്തം നടത്തിയ വനിതകളുടെ അവകാശവാദം.
സാങ്കേതികവിദഗ്ധരും എൻജിനീയറിങ് വിദ്യാർഥികളുമായ ഇമറാത്തികൾക്കിടയിൽ സംഘടിപ്പിച്ച പിച്ച് അറ്റ് പാലസ് എന്ന സാങ്കേതികമേളയിലെ മത്സരവിഭാഗത്തിൽ ക്യൂൾ സ്യൂട്ട് മികച്ച പ്രതികരണമാണുണ്ടാക്കിയത്. വിജയിച്ച മാതൃകകളുടെ പട്ടികയിലും പുതിയ കണ്ടുപിടിത്തം ഇടം നേടി. അടുത്ത മാസം ബഹറൈനിൽ നടക്കുന്ന റീജനൽ ഫൈനൽ മത്സരത്തിലും ഇൗ മാതൃക അവതരിപ്പിക്കുന്നുണ്ട്. അവിടെയും തെരഞ്ഞെടുക്കപ്പെട്ടാൽ ഡിസംബറിൽ ലണ്ടനിൽ നടക്കുന്ന ഗ്ലോബൽ ഫൈനൽ വേദിയിലേക്ക് ഇരുവരും കൂൾ സ്യൂട്ടുമായി പറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.