വിസ പിഴ ഒഴിവാക്കാൻ ക്യാമ്പ്​; ആദ്യ ഘട്ടം അവസാനിച്ചു

ദുബൈ: വിസ സംബന്ധമായ പ്രശ്ന പരിഹാരത്തിനായി ദുബൈ താമസ കുടിയേറ്റ വകുപ്പ്​ (ജി.ഡി.ആർ.എഫ്​.എ) സംഘടിപ്പിച്ച ക്യാമ്പിന്‍റെ ആദ്യ ഘട്ടം സമാപിച്ചതായി അധികൃതർ അറിയിച്ചു. അടുത്ത ഘട്ടം സംബന്ധിച്ച തീയതിയും സ്ഥലവും പിന്നീട്​ അറിയിക്കുമെന്നും ജി.ഡി.ആർ.എഫ്​.എ അധികൃതർ വ്യക്​തമാക്കി.

നേരത്തെ, 25 മുതൽ 27 വരെ ക്യാമ്പുണ്ടായിരിക്കുമെന്നാണ്​ അറിയിച്ചിരുന്നത്​. എന്നാൽ, പുതിയ നിർദേശം അനുസരിച്ച്​ 26, 27 തീയതികളിലെ ക്യാമ്പിന്​ പകരം മറ്റൊരു ദിവസമായിരിക്കും നടത്തുക.

ദുബൈ ദേര സിറ്റി സെന്‍ററിൽ നടന്ന ക്യാമ്പിലേക്ക്​ പതിനായിരങ്ങളാണ്​ ഒഴുകിയെത്തിയത്​.

Tags:    
News Summary - Camp for avoid visa penalty; first phase is over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.