വ്യ​വ​സാ​യ ലോ​ക​ത്തെ മു​ൻ​നി​ര നാ​യ​ക​ർ​ക്ക് നവ്യാനുഭവമായി ‘ബോ​സ​സ് ഡേ ​ഒൗ​ട്ട്’

ഷാ​ർ​ജ: ഗൾഫ് മാധ്യമം ഷാർജയിൽ സംഘടിപ്പിച്ച കമോൺ കേരളയിൽ വ്യ​വ​സാ​യ ലോ​ക​ത്തെ മു​ൻ​നി​ര നാ​യ​ക​ർ​ക്കാ​യി ഒ​ര ു​ക്കിയ 'ബോ​സ​സ് ഡേ ​ഒൗ​ട്ട്' ശി​ൽ​പ​ശാ​ല പ്രത്യേക ശിൽപശാല യു.എ.ഇയിലെ ബിസിനസ് ഇവൻറുകളുടെ ചരിത്രത്തിൽ നവ്യാനുഭ വമായി. പ്രത്യേക ശിൽപശാല വ്യവസായ സംരംഭകർ, എം.ഡിമാർ, ബോർഡ് അംഗങ്ങൾ, സി.ഇ.ഒമാർ, സി.എഫ്.ഒമാർ, സി.ഒ.ഒമാർ, റിസർച്ച് ആൻഡ് െഡ വലപ്മ​െൻറ് വിഭാഗങ്ങളിലെയും ഇന്നവേഷൻ മേഖലയിലെയും വിദഗ്ധർ തുടങ്ങിയവർക്ക് വേണ്ടിയാണ് കമോൺ കേരള ബിസിനസ് കോൺക ്ലേവിനോടനുബന്ധിച്ച് ബോസസ് ഡേ ഒൗട്ട് സംഘടിപ്പിച്ചത്. വ്യ​വ​സാ​യ ലോ​ക​ത്തെ സൗ​മ്യ​ത​യു​ടെ​യും നേ​തൃ​പാ​ട​ വ​ത്തി​​​െൻറ​യും പ്ര​തീ​ക​മാ​യ ലു​ലു ഗ്രൂ​പ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ എം.​എ. അ​ഷ്റ​ഫ് അ​ലിയാണ് പരിപാടി ഉ​ദ്ഘാ​ട​നം ചെ​യ്തത്.

അ​മി​താ​ഭ്​ ബ​ച്ച​ൻ, ​ഋ​ത്വി​ക് റോ​ഷ​ൻ തു​ട​ങ്ങി​യ​വ​രു​ടെ പ്ര​ചോ​ദ​ന ഗു​രു കൂ​ടി​യാ​യ ലോ​ക​പ്ര​ശ​സ്ത ഗ്രൂ​മ​ർ അ​ർ​ഫീ​ൻ ഖാ​ൻ, ഹാ​പ്പി​ന​സ് ഗു​രു ഗി​രീ​ഷ് ഗോ​പാ​ൽ, മു​ൻ​നി​ര പ്ര​ഭാ​ഷ​ക​ൻ മ​നോ​ജ് വാ​സു​ദേ​വ​ൻ, മ​​​െൻറ​ലി​സ്​​റ്റ്​ ആ​ദി, രേ​ണു​ക ശേ​ഖ​ർ എ​ന്നി​വ​രാണ് ശി​ൽ​പ​ശാ​ല ന​യി​ച്ചത്.

സ്ഥാപനത്തിലും ജീവനക്കാരിലും സന്തോഷം നിറച്ച് ഒത്തൊരുമയോടെ കൂടുതൽ മുന്നോട്ടുകുതിക്കാൻ പാകപ്പെടുത്തുന്ന പാഠങ്ങളാണ് ഹാപ്പിനസ് ട്രെയ്നർ ഗിരീഷ് ഗോപാൽ സമ്മാനിച്ചത്. ഒരു ജേതാവാകാൻ കൊതിക്കുന്ന ഒരു നേതാവ് വസ്ത്രധാരണത്തിലും ചലനങ്ങളിലും ആംഗ്യങ്ങളിൽ പോലും പുലർത്തേണ്ട സൂക്ഷ്മതകളാണ് അന്തർദേശീയ പ്രശസ്തയായ കോർപറേറ്റ് പരിശീലക രേണുക സി.ശേഖർ വിവരിച്ചത്.

പ്രഭാഷണ കലയിൽ അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ മനോജ് വാസുദേവൻ ഒാരോ വ്യക്തിയെയും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കേണ്ടതെങ്ങനെയെന്ന കാര്യം വളരെ ഭംഗിയായാണ് അവതരിപ്പിച്ചത്. മനസ്സുകളുടെ മാന്ത്രികപ്പൂട്ട് തുറക്കുന്ന രഹസ്യങ്ങൾ മ​െൻറലിസ്റ്റ് ആദി കൂടി പങ്കുവെച്ചതോടെ പങ്കെടുത്തലവർ ആവേശത്തിലായി.

ലോക പ്രശസ്ത പ്രചോദക പ്രഭാഷകരും മാനേജ്മ​െൻറ് പരിശീലന വിദഗ്ധരും ഒരേ വേദിയിൽ എത്തിയ പരിപാടി അക്ഷരാർഥത്തിൽ ഒരു ഫിനിഷിങ് സ്കൂൾ ആയി തന്നെ മാറി. വ്യവസായത്തിലും മാനേജ്മ​െൻറിലും വിജയത്തി​െൻറ ചക്രവാളങ്ങൾ താണ്ടിയവർക്ക് അതിലുമപ്പുറത്തേക്കുള്ള വിജയത്തിലേക്ക് വാതിൽ തുറക്കുകയെന്ന ലക്ഷ്യം പൂർത്തീകരിക്കാനും ബോസസ് ഡേ ഒൗട്ടിനായി.


Tags:    
News Summary - Boses Day Out Great For Bosses-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.