ദുബൈ: പതിനാലാമതു ബെറിഹിൽസ് ഇന്ത്യൻ ബാസ്കറ്റ്ബാൾ മത്സരങ്ങൾക്ക് തുടക്കമായി. ഉൽ ഘാടനം ദുബൈ അമിറ്റി സ്കൂളിലെ ഇൻഡോർ ബാസ്കറ്റ്ബാൾ കോർട്ടിൽ നടന്നു. പുരുഷ വിഭാഗത്തിൽ 12 ട ീമുകളും വനിതാ വിഭാഗത്തിൽ 4 ടീമുകളും 13 വയസിനു താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഒമ്പത് ടീമുകൾ വീതവും അഞ്ച് ആഴ്ച നീളുന്ന ലീഗ് ടൂർണമെൻറിൽ പങ്കെടുക്കുന്നുണ്ട്. അണ്ടർ 13 സ്കൂൾ കുട്ടികളുടെ മത്സരങ്ങളിലെ വിജയികൾക്ക് ജോർജ് മാത്യു സ്മാരക പുരസ്കാരം നൽകും.
ഉദ്ഘാടന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഓൾ സ്റ്റാർസ്, ദുബൈ 73 -69 എന്ന സ്കോറിന് ഹൂപ്പർസ്, ദുബൈയിയെ പരാജയെപ്പെടുത്തി. തുടർന്ന് നടന്ന മത്സരങ്ങളിൽ ഇമ്പീരിയൽ നെറ്റ്സ് 65^41 എന്ന സ്കോറിന് പോണ്ട് പാർക്കേർസിനെയും ബിയാട്രിസ് ദുബൈ സാറ്റ പാട്രിയോട്ട്സിനെ 87^58 നും, ഫാൽക്കൻസ് ദുബൈ 89^55 എന്ന സ്കോറിന് സിറ്റി ഫൈവ്സ് ദുബൈയെയും പാനമേര ഈഗിൾസ് ഹീറ്റ്സ് ദുബൈയെ 86^65 നും, പവർ ടെക് ഹസ്ലേഴ്സ് 63^34 ന് ദുബൈ സൺസിനെയും പരാജയപ്പെടുത്തി. ഫൈനൽ അടുത്തമാസം മൂന്നിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.