ദുബൈ വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ്: ഇളവ് ഫ്രീസോണുകളിലും സര്‍ക്കാര്‍ വകുപ്പുകളിലും മാത്രം

ദുബൈ: ദുബൈയില്‍ തൊഴില്‍വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല എന്ന താമസ കുടിയേറ്റ വകുപ്പി​​െൻറ തീരുമാനം ദുബൈയിലെ ഫ്രീസോണുകളിലും, സര്‍ക്കാര്‍ വകുപ്പുകളിലും മാത്രമാണ് ബാധകമെന്ന് തൊഴില്‍ മന്ത്രാലയത്തി​​െൻറ വിശദീകരണം. ഫ്രീസോണിന് പുറത്തെ വിസകള്‍ക്ക് ഈ ഇളവ്​ ബാധകമാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. 

യു.എ.ഇയില്‍ ജോലിക്കായി വിസ ലഭിക്കുന്നതിന് നാട്ടില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ ദുബൈ താമസ കുടിയേറ്റ വകുപ്പ് കഴിഞ്ഞദിവസം ഇളവ് പ്രഖ്യാപിച്ചിരുന്നു. ആമിര്‍, തസ്ഹീല്‍ തുടങ്ങിയ വിസാ സേവന കേന്ദ്രങ്ങള്‍ക്ക് വിസാ നടപടികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ട എന്ന് സര്‍ക്കുലര്‍ വഴി നിർദേശം നല്‍കുകയായിരുന്നു. ദുബൈ ഒഴികെ മറ്റ് എമിറേറ്റുകളില്‍ എവിടെയും ഈ ഇളവ് ബാധകമല്ല. ഇളവ് എത്രകാലത്തേക്ക് തുടരും എന്നത് സംബന്ധിച്ചും വ്യക്തതയില്ലെന്ന് എമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു.

Tags:    
News Summary - Behavior certificate with Job visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.