Posted On
date_range Updated On
date_range ബഹ്റൈൻ വിദേശകാര്യ മന്ത്രി യു.എസ് അംബാസഡറെ സ്വീകരിച്ചു
മനാമ: വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ബഹ്റൈനിലെ യു.എസ് അംബാസഡർ സ്റ്റീഫൻ ക്രിഗ് ബോണ്ടിയെ സ്വീകരിച്ചു.
ബഹ്റൈനും യു.എസും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പുരോഗതിയുടെ പാതയിലാണെന്ന് വിലയിരുത്തി. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും വിവിധ പ്രശ്നങ്ങളും ചർച്ചയിലുയർന്നു. ഇരുരാജ്യങ്ങളുടെയും താൽപര്യമുള്ള വിഷയങ്ങളിൽ ഏകാഭിപ്രായത്തോടെ മുന്നോട്ടുപോകുന്നതിൽ ഇരുവരും സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.