ദുബൈ: ഭാവിയെ രൂപപ്പെടുത്താൻ യു.എ.ഇ മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്കുള്ള ഇടമായി ഏരിയ 2071 യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുറന്നു കൊടുത്തു. യു.എ.ഇ യുടെ വരും തലമുറക്ക് കൂടുതൽ അവസരങ്ങളൊരുക്കാനും േലാകവുമായി കൂടുതൽ ശക്തിയോടെ ആശയവിനിമയം നടത്താനും നല്ല ജീവനം സാധ്യമാക്കാനും ലക്ഷ്യമിടുന്ന യു.എ.ഇ ശതവാർഷിക 2071 പദ്ധതിയുടെ ആശയ പ്രതിഫലനമാണ് ഏരിയ 2071 എന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ക്രിയാത്മക ആശയങ്ങൾ പങ്കുവെക്കാനും പൊതു^സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും പുത്തൻ ആശയങ്ങൾ വികസിപ്പിച്ചെടുക്കാനും മാനവ സമൂഹത്തെ കൂടുതൽ നന്നായി സേവിക്കാനും ഏരിയ 2071 സൗകര്യങ്ങളൊരുക്കും.
അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ്ആൽ നഹ്യാൻ മാർച്ച് 2017ൽനടത്തിയ യു.എ.ഇ ശതാബ്ദി ദർശന പ്രഭാഷണമാണ് പദ്ധതിയുടെ പ്രചോദനം. സംരംഭകർ, സ്റ്റാർട്ട്അപ്പുകൾ, ചെറുകിട^ഇടത്തരം വ്യവസായങ്ങൾ, ഭാവി വികസനത്തിനുള്ള സർക്കാർ സംരംഭങ്ങൾ എന്നിവയുടെ സംഗമ സ്ഥാനമായി എമിറേറ്റ്സ് ടവറിലെ ഏരിയ2071മാറും. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, കാബിനറ്റ്^ഭാവി കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി, നിർമിത ബുദ്ധി കാര്യ മന്ത്രി ഉമർ അൽ ഉലാമ, എക്സി.കൗൺസിൽ സെക്രട്ടറി ജനറൽ അബ്ദുല്ല അൽ ബസ്തി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.