അറേബ്യൻ ട്രാവൽ മേളയിൽ നാഥനില്ലാതെ കേരള ടൂറിസം

ദുബൈ: േലാകെത്ത തന്നെ ഏറ്റവും വലിയ ടൂറിസം, യാത്രാ വിപണന മേളകളിെലാന്നായ അറേബ്യന്‍ ട്രാവല്‍ മാർക്കറ്റി(എ.ടി.എം)ല്‍ കേരളത്തിന് നാഥനില്ലാത്ത അവസ്ഥ. ദുബൈ വേൾഡ് ട്രേഡ് സ​െൻററിൽ തിങ്കളാഴ്ച ആരംഭിച്ച നാലു ദിവസത്തെ മേളയിൽ കേരള ടൂറിസം വകുപ്പിൽ നിന്ന് ആരും എത്തിയില്ല. ഡയറക്ടർ പി. ബാലകിരൺ െഎ.എ.എസ് പെങ്കടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സംസ്ഥാന സർക്കാരി​െൻറ അനുമതി കിട്ടാത്തതിനാലാണത്രെ അദ്ദേഹത്തിന് വരാനായില്ല. ഇൗ മേഖലയിലെ ലോകത്തെ നിരവധി വൻകിട സ്ഥാപനങ്ങളും വകുപ്പുകളുമായി ആശയവിനിമയം നടത്താനും കേരളത്തി​െൻറ വിനോദ സഞ്ചാര സാധ്യതകൾ ലോകതലത്തിൽ കൂടുതൽ പ്രചരിപ്പിക്കാനും ലഭിച്ച മികച്ച വേദിയിൽ സർക്കാരി​െൻറ ഒൗദ്യോഗിക പ്രതിനിധികൾ ഇല്ലാഞ്ഞത് തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു.

അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുന്ന മേളയിൽ അവരോട് സംസാരിക്കാനും ആളില്ലാത്ത അവസ്ഥയാണ്. ‘ഇന്‍െക്രഡിബിള്‍ ഇന്ത്യ’ എന്ന പേരില്‍ കേന്ദ്ര സർക്കാർ സ്ഥാപിച്ച പവലിയനിലാണ് കേരളത്തി​െൻറ സ്ററാളുള്ളത്. ഇവിടെ റിസോർട്ടുകളും ടൂർ കമ്പനികളുമായി ഏഴു സ്വകാര്യ സ്ഥാപനങ്ങളാണ് കേരളത്തെ പ്രതിനിധീകരിച്ചുള്ളത്. ഇവരെെയല്ലാം ഏകോപിപ്പിക്കാൻ സ്വകാര്യ മാർക്കറ്റിങ് സ്ഥാപനത്തി​െൻറ പ്രതിനിധിയും എത്തിയിട്ടുണ്ട്. അതേസമയം കർണാടക, മധ്യപ്രദേശ് ടൂറിസം വകുപ്പുകൾ േകന്ദ്ര പവലയിന് പുറത്ത് സ്വന്തമായി പവലിയൻ സ്ഥാപിച്ച് തങ്ങളുടെ വിനോദസഞ്ചാര കേന്ദ്രങ്ങളെ സന്ദർശകർക്ക് മുമ്പിൽ പരിചയപ്പെടുത്തുന്നു. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ഇവിടെയുണ്ട്. 150 രാജ്യങ്ങളില്‍ നിന്നായി 2600-ല്‍ ഏറെ പ്രദര്‍ശകരാണ് 24-ാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കുന്നത്. 65 രാജ്യങ്ങളുടെ പവലിയനുകളുമുണ്ട്.

പ്രധാനമായും അറബ് മേഖലയിലെ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഇവരെല്ലാം എത്തിയിരിക്കുന്നത്. കേരളത്തിലേക്ക് ടൂറിസം വികസനത്തിന് സഞ്ചാരികളെയും നിക്ഷേപകരെയും ഏറ്റവുമധികം ആകർഷിക്കാൻ കഴിയുന്നതാണ് ഗൾഫ് ഉൾപ്പെടെയുള്ള അറബ് മേഖല. മദ്യവിൽപ്പനക്ക് സുപ്രീം കോടതി നിയന്ത്രണം ഏർെപ്പടുത്തിയത് ടൂറിസം വ്യവസായത്തെ ബാധിച്ചെന്ന വിലയിരുത്തലുകൾ വന്നശേഷം കേരളം ആദ്യം സാന്നിധ്യമറിയിക്കുന്ന അന്താരാഷ്്ട്ര മേളക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു.

2017-18 വർഷം കേരള ടൂറിസത്തി​െൻറ മാർക്കറ്റിങ് കാമ്പയിന് തുടക്കം കുറിക്കുന്നതും ദുബൈയിലാണ്. ഒൗദ്യോഗിക കണക്കനുസരിച്ച് തിരക്ക് കുറഞ്ഞ സീസണായ മേയ് മുതലുള്ള അഞ്ചുമാസം കേരളം സന്ദർശിച്ച അറബ് ടൂറിസ്റ്റുകളുടെ എണ്ണം 2015ൽ 2.59 ലക്ഷമായിരുന്നത് 2016ൽ 2.75 ലക്ഷമായി വർധിച്ചിരുന്നു. മുൻ വർഷങ്ങളിൽ കേരള ടൂറിസം വകുപ്പിനെ പ്രതിനിധീകരിച്ച് ഉയർന്ന ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിമാരും വരെ എ.ടി.എമ്മിൽ എത്തിയിരുന്നു. കഴിഞ്ഞവർഷം ടൂറിസം സെക്രട്ടറി കമൽ വർധന റാവുവും അതിന് തൊട്ടുമുമ്പ് ടൂറിസം ഡയറക്ടർ ശൈഖ് പരീതുമാണ് പെങ്കടുത്തത്. ഇൗയിടെ ലണ്ടനിലും ജർമനിയിലും നടന്ന അന്താരാഷ്ട്ര ടൂറിസം മേളകളിലും കേരളത്തിൽനിന്ന് ഉന്നത ഉദ്യോഗസ്ഥർ പെങ്കടുത്തിരുന്നു.

News Summary - arabian travel mela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.