എക്സ്പോയിലെ ക്ഷണിക്കുന്ന അമിതാഭ് ബച്ചന്റെ വിഡിയോയിൽനിന്ന്
Posted On
date_range Updated On
date_range എക്സ്പോയിലേക്ക് സന്ദർശകരെ ക്ഷണിച്ച് അമിതാഭ് ബച്ചൻ
ദുബൈ: യു.എ.ഇയുടെ മഹാമേളയിലേക്ക് സന്ദർശകരെ ക്ഷണിച്ച് ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ.
എക്സ്പോയുടെ പുതിയ പരസ്യ വിഡിയോയിലാണ് ബച്ചൻ സന്ദർശകരെ ക്ഷണിക്കുന്നത്. പ്രധാനമായും ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് ബച്ചന്റെ വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.
മ്യൂസിക് കംപോസർ ശങ്കർ മഹാദേവൻ, പ്രസൂൺ ജോഷി എന്നിവരോടൊത്താണ് പരസ്യം പുറത്തിറക്കിയിരിക്കുന്നത്. ആദ്യമായാണ് മൂന്ന് പേരും ഒത്തുചേർന്ന് പ്രവർത്തിക്കുന്നത്.
എക്സ്പോ ഗേറ്റിന് മുന്നിൽനിന്ന് ബച്ചൻ സ്വീകരിക്കുന്നതായാണ് വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.