28ാമത്​ അൽ അമൽ ക്യാമ്പ്​ തിങ്കളാഴ്​ച തുടങ്ങും

ഷാർജ:  ശാരീരിക വ്യതിയാനങ്ങളുള്ള കുഞ്ഞുങ്ങൾക്കായി സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ​ശൈഖ്​ ഡോ. സ​ുൽത്താൻ ബിൻ മുഹമ്മദ്​ ആൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ഷാർജ ഇൻറർനാഷനൽ സിറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ സർവീസസ്​ ഒരുക്കുന്ന 28ാമത്​ അമൽ ക്യാമ്പ്​ തിങ്കളാഴ്​ച ആരംഭിക്കും. ഗൾഫ്​ രാജ്യങ്ങൾക്കു പുറമെ ജോർദാനിൽ നിന്നും നേപ്പാളിൽ നിന്നും ഇക്കുറി പ്രതിനിധികൾ എത്തുന്നുണ്ട്​. സമൂഹവുമായി കൂടുതൽ ഇടപെടലുകൾ ഒരുക്കാനും ഇഴുകിച്ചേർക്കാനും കൂടുതൽ കരുത്തു പകരാനും ലക്ഷ്യമിട്ടാണ്​ ക്യാമ്പ്​ സംഘടിപ്പിക്കുന്നത്​.  നമുക്ക്​ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്​ എന്നതാണ്​ ഇൗ വർഷത്തെ ക്യാമ്പ്​ പ്രമേയം. 

ശാരീരിക വ്യതിയാമുള്ള കുഞ്ഞുങ്ങ​ളെയും തുല്യതയോടെ കാണുവാനും സമൂഹത്തി​​െൻറ മുഖ്യധാരയിൽ കൊണ്ടുവരാനുമാണ്​ ശ്രമിക്കുന്നതെന്ന്​ ഷാർജ ഇൻറർനാഷനൽ സിറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ സർവീസസ്​ ഡയറക്​ടർ ജനറലും ക്യാമ്പ്​ ഉന്നതാധികാര സമിതി അധ്യക്ഷയുമായ ശൈഖ ജമീല ബിൻത്​ മുഹമ്മദ്​ ആൽ ഖാസിമി പറഞ്ഞു.  യാതൊരു ഭയപ്പാടുമില്ലാതെ കാര്യങ്ങൾ നിർവഹിക്കാനും കഴിവുകൾ പ്രകടിപ്പിക്കാനും കുഞ്ഞുങ്ങൾക്ക്​ അവസരം നൽകുകയാണ്​ വേണ്ടതെന്നും അവർ പറഞ്ഞു. 

ആദ്യ ദിവസം അൽ ഖസബയിലേക്കും പിറ്റേ നാൾ ക്രീക്ക്​ പാർക്ക്​, ദുബൈ ഡോൾഫിനേറിയം, ദു​ൈബ പാർക്ക്​സ്​ എന്നിവിടങ്ങളിലും സന്ദർശനങ്ങളുണ്ടാവും.  മസറത്ത്​ സ​െൻററിലും ഗേൾസ്​ സ​െൻററിലും ശിൽപശാലകളാണ്​ മൂന്നാം ദിവസം.എമിറ്റേ്​സ്​ ഫോ​േട്ടാഗ്രഫി സൊസൈറ്റി ഫോ​േട്ടാഗ്രഫിയിലും ശാസ്​ത്ര വിഷയങ്ങളിൽ എമിറേറ്റ്​സ്​ സൈൻറിഫിക്​ ക്ലബും ക്ലാസുകൾ സംഘടിപ്പിക്കും.ഷാർജ ആർട്​ ഫൗണ്ടേഷനും ശിൽപശാല നടത്തും. ഷാർജ ഷാർജ കൾച്ചറൽ സ​െൻററിലെ കൾച്ചറൽ പാലസിൽ 23 വരെ ക്യാമ്പ്​ തുടരും.80 കുട്ടികൾക്കായി 200 സന്നദ്ധ സേവകർ എല്ലാ വിധ പിന്തുണയും നൽകാൻ ക്യാമ്പിലുണ്ടാവും. 

Tags:    
News Summary - amal camp-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.