അൽെഎൻ: അൽെഎനിനും അബൂദബിക്കും ഇടയിലെ റമയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത ്യക്കാർ മരിച്ചു. തമിഴ്നാട്ടുകാരായ വേലൂർ സ്വദേശി സെന്തിൽ കുമാർ പെരുമാൾ (36), തൃശ്ശിനാ പ്പള്ളി സ്വദേശി ജി. രാംകുമാർ (30), മുത്തുപ്പേട്ട സ്വദേശി സുഭാഷ് കുമാർ (29) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ച മൂന്നിനാണ് സംഭവം.
ഒമാനിലേക്ക് പോയതായിരുന്നു സംഘം. എന്നാൽ, സാേങ്കതിക കാരണങ്ങളാൽ അതിർത്തി കടക്കാനായില്ല. തുടർന്ന് അബൂദബിയിലേക്ക് മടങ്ങിവരുേമ്പാൾ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നാമൻ ആശുപത്രിയിലാണ് മരിച്ചതെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന അൽെഎൻ കെ.എം.സി.സി നേതാവ് അബ്ദുൽ സമദ് പൂന്താനം അറിയിച്ചു. മൃതദേഹങ്ങൾ അൽെഎൻ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവർത്തനങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കാൻ ശ്രമങ്ങൾ നടത്തുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.