Posted On
date_range Updated On
date_range ഷാര്‍ജ സജയില്‍ തീപിടിത്തം; ആക്രി ശേഖരണ കേന്ദ്രം കത്തി നശിച്ചു
ഷാര്‍ജ: സജ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രം കത്തി ചാമ്പലയതായി സിവില്‍ ഡിഫന്‍സ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11.30നായിരുന്നു അപകടം. പെട്ടെന്ന് തന്നെ തീ നിയന്ത്രിച്ചതായി അധികൃതര്‍ പറഞ്ഞു. ഉച്ച 1.40ന് തുടര്‍ അപകടങ്ങള്‍ ഒഴിവാക്കാനാുള്ള കൂളിംഗ് ഓപ്പറേഷനും നടന്നു. അപകടത്തെ തുടര്‍ന്ന് സജ മേഖലയെ പുകമൂടി. പകല്‍ നല്ല തോതില്‍ ചൂണ്ടുണ്ടായിരുന്നു. പൊടിക്കാറ്റും കത്തിയ മണവും പ്രദേശത്ത് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിച്ചതായി ഇവിടെ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. അപകട കാരണം അറിവായിട്ടില്ല. പ്രദേശത്ത് പൊലീസ് നിരീക്ഷണമുണ്ട്. ഫോറന്‍സിക് പരിശോധനയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.