പ്രതീകാത്മക ചിത്രം
ദുബൈ: അക്കാഫ് ഇവെന്റ്സിന്റെ കീഴിലുള്ള അക്കാഫ് ലിറ്റററി ക്ലബിന്റെ ഉദ്ഘാടനവും പ്രവാസലോകത്തെ വായനാസ്നേഹികൾക്കായി ഒരുക്കിയ വായനശാലയുടെ ഉദ്ഘാടനവും മെയ് 30ന് വൈകുന്നേരം 3.30ന് ദുബൈ അൽ നഹ്ദയിലെ അക്കാഫ് ഓഫിസിൽ നടക്കും.
മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലായി 2000ത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വായനശാലയിൽ, പഴയതും പുതിയതുമായ ശ്രദ്ധേയ കൃതികളും വിദ്യാർഥികൾക്കായുള്ള റഫറൻസ് പുസ്തകങ്ങളും ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ വായനശാല പ്രവർത്തിക്കും. നിശ്ചിത തുക ഡെപ്പോസിറ്റ് ചെയ്ത് മെമ്പർഷിപ്പ് എടുക്കുന്നവർക്ക് പുസ്തകങ്ങൾ വായനയ്ക്കായി വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് ലൈബ്രേറിയൻ ശ്രീകുമാർ, ലൈബ്രറി കൺവീനർ അജിത്ത് വല്ലോളി എന്നിവർ അറിയിച്ചു.
അജിത്ത് കണ്ടല്ലൂർ (കൺവീനർ), ദീപിക സുജിത്ത് (കോഓർഡിനേറ്റർ), മഞ്ജു ശ്രീകുമാർ, സജ്‌ന അബ്ദുല്ല, റമൽ നാരായണൻ (ജോ. കൺവീനർമാർ) എന്നിവരാണ് ക്ലബ് ഭാരവാഹികൾ. അക്കാഫ് ജോ. സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ എന്നിവർ അഡ്വൈസർമാരാണ്. യു.എ.ഇയിലെ കുട്ടികൾക്കായുള്ള ചെറുകഥാ മത്സരവും ക്ലബ് സംഘടിപ്പിക്കുന്നുണ്ട്.
കലാലയ ഓർമകൾ ഉൾക്കൊള്ളുന്ന ‘അക്കാഫ് കലാലയൻ’ എന്ന പുസ്തകം വരുന്ന ഷാർജ പുസ്തകോത്സവത്തിൽ പ്രസിദ്ധീകരിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ശാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി കെ.വി. മനോജ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.