അജ്മാൻ ഫ്രീ സോണിലെ പരിസ്ഥിതി സൗഹൃദ വെയർഹൗസുകൾക്ക് ലീഡ് ഗോൾഡ് സർട്ടിഫിറ്റ്. യു.എസ് ഗ്രീൻ ബിൽഡിങ് കൗൺസിൽ നടപ്പാക്കുന്ന ലീഡർഷിപ്പ് ഇൻ എനർജി ആൻഡ് എൻവയോൺമെന്‍റൽ ഡിസൈൻ നൽകുന്ന ഗോൾഡ് സർട്ടിഫിക്കറ്റ് ബഹുമതിയാണ് ലഭിച്ചത്.
ഈ വെയർഹൗസുകൾ ലീഡ് റേറ്റിങ് സിസ്റ്റത്തിൽ നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചതായി അധികൃതര്‍ കണ്ടെത്തി. ഗ്രീൻ ബിസിനസ് സർട്ടിഫിക്കേഷനാണ് ലീഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാം നിയന്ത്രിക്കുന്നത്. ഉപഭോഗം ചെയ്യുന്ന മൊത്തം ഊർജ്ജം, നിർമ്മാണ രീതികൾ, ഉപയോഗിച്ച സാമഗ്രികളും ഘടകങ്ങളും എന്നിങ്ങനെയുള്ള നിരവധി പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ.
വൈദ്യുതി ഉപഭോഗവും കാർബൺ പ്രസരണവും കുറയ്ക്കുന്നതിനും ജനങ്ങൾക്ക് മെച്ചപ്പെട്ട പ്രവർത്തന അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി മികച്ച സുസ്ഥിര സമ്പ്രദായങ്ങൾ നടപ്പിലാക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്‌ത അത്യാധുനിക ഉപകരണങ്ങൾ ഈ വെയർഹൗസുകളിൽ ഉപയോഗിക്കുന്നതായി അജ്മാന്‍ ഫ്രീസോണ്‍ ഡയറക്ടർ ജനറൽ അലി അൽ സുവൈദി പറഞ്ഞു.
കാലാവസ്ഥാ സംരക്ഷണത്തെ അസാധാരണ പ്രാധാന്യമുള്ള വിഷയമായാണ് യു.എ.ഇ വീക്ഷിക്കുന്നതെന്നും വാർഷിക ഊർജ ചെലവിൽ 33 ശതമാനം കുറവും ജലസേചന ജല ഉപഭോഗത്തിൽ 100 ശതമാനം കുറവും കാര്യക്ഷമമായ ജലസംഭരണികളിലൂടെ വാർഷിക ജല ഉപയോഗത്തിൽ 40 ശതമാനത്തിലധികം കുറവും അജ്മാന്‍ ഫ്രീസോണ്‍ നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.