അപകട സ്ഥലങ്ങളിൽ ഒത്തുചേർന്നാൽ പിഴവീഴും

അബൂദബി: അപകടസ്ഥലങ്ങളിൽ ജനങ്ങൾ ഒത്തുകൂടുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ജനങ്ങൾ ഒത്തുകൂടുന്നത് ആംബുലൻസുകൾ, എമർജൻസി വാഹനങ്ങൾ, ട്രാഫിക് പട്രോളിങ്, സിവിൽ ഡിഫൻസ് എന്നിവക്ക്​ തടസ്സം സൃഷ്​ടിക്കുന്നതാണ്. പരിക്കേറ്റവരെ പരിചരിക്കാനും അവരുടെ ജീവൻ രക്ഷിക്കാനും അധികൃതർക്ക്​ ഉത്തരവാദിത്തം നിർവഹിക്കാനുമുള്ള ശ്രമങ്ങൾക്ക്​ തടസ്സമുണ്ടാക്കരുതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. പരിക്കേറ്റവരെ രക്ഷിക്കുന്നതിന് ആംബുലൻസുകളും സിവിൽ ഡിഫൻസും അപകട സ്ഥലങ്ങളിൽ എത്തിച്ചേരേണ്ടതുണ്ട്​. ചില ഡ്രൈവർമാർ വാഹനവുമായി അപകട സ്ഥലത്ത്​ നിൽക്കുന്നതിനാൽ ഗതാഗത തടസ്സമുണ്ടാകുന്നുണ്ട്​. കാൽനടയാത്രക്കാരും ഇത്തരം സ്ഥലങ്ങളിൽ ഒത്തുചേരുന്നുണ്ട്​. ഇതെല്ലാം അധികൃതർക്ക്​ പ്രായാസം സൃഷ്​ടിക്കുന്നതാണ്​. ഇത്തരം സ്ഥലങ്ങളിൽ പാലിക്കേണ്ട റോഡ് ഗതാഗത നിർദേശങ്ങൾ ഡ്രൈവർമാരും ജനങ്ങളും പാലിച്ച് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാകണം. രക്ഷാപ്രവർത്തനത്തിന്​ അസൗകര്യം സൃഷ്​ടിക്കുന്ന സാഹചര്യങ്ങളിൽ പൊലീസ് പിഴ ചുമത്തുന്നതുൾപ്പെടെ നടപടി സ്വീകരിക്കും. അപകടമുണ്ടായ സ്ഥലത്ത്​ ഗതാഗതം തടസ്സപ്പെടുത്തിയാൽ 1000 ദിർഹമാണ്​ പിഴ.

അപകടങ്ങളിൽ പെടുന്ന വാഹനങ്ങളുടെയും പരിക്കേറ്റവരുടെയും ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്​റ്റ്​ ചെയ്യുന്നത് അംഗീകരിക്കാനാവാത്തതും ശിക്ഷാർഹവുമാണെന്നും പൊലീസ്​ അറിയിച്ചു. ട്രാഫിക് അപകടങ്ങൾ ചിത്രീകരിക്കുന്നതും പരിക്കേറ്റവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതും ശിക്ഷാനിയമത്തിലെ 197/ 2 പ്രകാരം ക്രിമിനൽ കുറ്റമാണ്. അപകട വിവരങ്ങളും വാർത്തകളും സത്യമാണെങ്കിൽ പോലും പൊലീസി​െൻറ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - accident site entry restricted in uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.