ദുബൈയിൽ വാഹനാപകടത്തിൽ ചാലക്കുടി സ്വദേശി മരണപ്പെട്ടു

ദുബൈ: ചാലക്കുടി സ്വദേശി ദുബൈയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. കളത്തിവീടിൽ വറീതിന്റെ മകൻ ബാബു(48)വാണ് വെള്ളിയാഴ്ച പുലർച്ചെ മുഹമ്മദ്‌ ബിൻ സായിദ്‌ റോഡിൽ അപകടത്തിൽ മരണപ്പെട്ടത്‌. അൽബയാൻ പത്രത്തിൽ സെയിൽസ്മാനായി ജോലിചെയ്തുവരുകയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ പത്രമെടുക്കുവാൻ പോകുമ്പോളാണ് അപകടം‌. ബാബുവിന്റെ ബൈക്ക്‌ ട്രെയിലറിലിടിച്ചാണ് അപകടം‌. അപകട സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു.

പത്രമെടുക്കുവാൻ ബാബു എത്താത്തതിനെ തുടർന്ന് കൂടെ ജോലിച്ചെയ്യുന്ന അൽബയാനിലെ ജീവനക്കാർ അന്വേഷിച്ചപ്പോഴാണ് അപകട വിവരമറിയുന്നത്‌. ഭാര്യ: സിമി ബാബു, മക്കൾ: ഏബൽ ബാബു, ആൻ മോൾ ബാബു. നടപടി ക്രമങ്ങൾക്ക്‌ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകുമെന്ന് സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.