അബൂദബി ടൂര്‍ സൈക്ളിങ്:  മലകയറ്റത്തില്‍ ടാനല്‍ കാന്‍ഗ്രറ്റ്

അബൂദബി: അബൂദബി ടൂര്‍ സൈക്ളിങ് മത്സരത്തില്‍ അല്‍ഐനില്‍നിന്ന് ജബല്‍ ഹഫീഥിലേക്കുള്ള മൂന്നാം ഘട്ടത്തില്‍ എസ്തോണിയന്‍ റൈഡര്‍ ടാനല്‍ കാന്‍ഗ്രറ്റ് ഒന്നാമതായി ഫിനിഷ് ചെയ്തു. മൂന്ന് മണിക്കൂറും 31 മിനിറ്റും 31 സെക്കന്‍റും കൊണ്ടാണ് കാന്‍ഗ്രറ്റ് 150 കിലോമീറ്റര്‍ പിന്നിട്ടത്. നികോളസ് റോഷി രണ്ടാം സ്ഥാനവും മെക്സബ് ഡെബീസി മൂന്നാം സ്ഥാനവും നേടി.
ഞായറാഴ്ച നടക്കുന്ന നാലാം ഘട്ടത്തോടെ മത്സരം സമാപിക്കും. യാസ് മറീന സര്‍ക്യൂട്ടില്‍ 5.5 കിലോമീറ്റര്‍ വീതമുള്ള 26 ലാപുകളാണ് നാലാം ഘട്ടത്തിലുള്ളത്. ഒന്നാം ഘട്ടത്തില്‍ (അഡ്നോക് ഘട്ടം) ഇറ്റലിക്കാരനായ ജിയാകമോ നിസോലോ, രണ്ടാം ഘട്ടത്തില്‍ ബ്രിട്ടീഷുകാരനായ മാര്‍ക് കാവന്‍ഡിഷ് എന്നിവരാണ് വിജയം നേടിയത്.

Tags:    
News Summary - abudabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.