അൽഐൻ: മലപ്പുറം വാഴക്കാട് സ്വദേശിനി സുബൈദ മുസ്തഫ (സമീറ-37) ദുബൈയിൽ നിര്യാതയായി. ദുബൈ അമേരിക്കൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെയാണ് മരണം. ഭർത്താവ് കെ.കെ മുസ്തഫ അൽ ഐനിൽ അഡ്നിക് ഇൻഷൂറൻസിൽ ജോലി ചെയ്യുന്നു.
മക്കൾ: മാജിദ ബതൂൽ, സഫ തസ്നീം, മുഹമ്മദ് അഫ്നാൽ. മൂവരും അൽ ഐൻ ഒയാസിസ് ഇന്‍റർനാഷനൽ സ്കൂൾ വിദ്യാർഥികളാണ്. പിതാവ്: ചെറുവാടി കീഴ്കളത്തിൽ ഹുസൻ കുട്ടി. മാതാവ്: ഫാത്തിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അൽഐനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.