റാസൽ ഖൈമ: മലപ്പുറം പട്ടർനടക്കാവ് -മുട്ടിക്കാട് സ്വദേശി തൈവളപ്പിൽ ഹസൈനാർ (58) റാസൽഖൈമയിൽ നിര്യാതനായി. 36 വർഷമായി പ്രവാസിയായ ഹസൈനാർ ആറു വർഷമായി മേരീദ് ഫിഷ്മാർക്കറ്റിലെ റാസ് അൽ ഖൈമ മുനിസിപ്പാലിറ്റി ജീവനക്കാരാനാണ്.
എട്ട് മാസം മുൻപാണ് നാട്ടിൽ നിന്ന് എത്തിയത്. അടുത്ത മാസങ്ങളിൽ നാട്ടിൽ പോകാൻ ഉദേശിച്ചിരുന്നു. ഐ.സി.എഫ് ഫിഷ്മാർക്കറ്റ് യൂനിറ്റ് പ്രവർത്തകനായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഫൈസൽ, സക്കീന, ഹസീന, മുഹ്സിന. മരുമക്കൾ: സൈനബ, അഷ്‌റഫ്, ഹംസകുട്ടി, ഉമർ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.