ദുബൈ: യു.എ.ഇയിലെ ഡസനോളം മലയാളികൾ പലവിധ നറുക്കെടുപ്പുകളിലൂടെ കോടീശ്വരൻമാരായതു കണ്ട് ഞെട്ടിനിൽക്കുകയാണ് ദശ ലക്ഷക്കണക്കിന് പ്രവാസികൾ. ഭാഗ്യം ഫോൺ കോളിെൻറ രൂപത്തിൽ വരുമെന്നോർത്ത് കാത്തിരിക്കുന്നത് പതിനായിരങ്ങളാണ്. പക്ഷേ, ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിെൻറ പേരിൽ വരുന്ന ഫോൺ കഷ്ടകാലവും കൊണ്ടുവരുമെന്ന് ദുബൈ ഡ്യൂട്ടി ഫ്രീ സംഘാടകർ മുന്നറിയിപ്പ് നൽകുന്നു. പ്രസിദ്ധമായ ‘മില്ലേനിയം മില്ലേനിയർ’ നറുക്കെടുപ്പിൽ സമ്മാനം നേടിയെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന സംഘങ്ങൾ സജീവമാണ്. ഇവരെ സൂക്ഷിക്കണമെന്നാണ് അറിയിപ്പ്. സമ്മാനാർഹരായി എന്ന് വിശ്വസിപ്പിക്കുന്ന തട്ടിപ്പുകാർ വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും പണം തട്ടിയെടുക്കുകയുമാണ് ചെയ്യുന്നത്.
യഥാർത്ഥ വിജയികളുടെ പട്ടിക ദുബൈ ഡ്യൂട്ടി ഫ്രീയുടെ വെബ്സൈറ്റിലും സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകളിലും ലഭ്യമാകും. ഇത്തരം ഫോൺകോളുകൾ ലഭിച്ചാൽ ആധികാരികത ഉറപ്പാക്കി മാത്രമെ തുടർ നടപടികളിലേക്ക് പോകാവൂ. തട്ടിപ്പുകൾ പതിവായതോടെ മുൻകരുതൽ എടുക്കണമെന്ന നിർദേശവുമായി പ്രമുഖ സ്ഥാപനങ്ങളെല്ലാം മുന്നോട്ട് വന്നിരുന്നു. നേരത്തെ ലുലു ഗ്രൂപ്പിെൻറ പേരിലും എക്സ്പോ 2020യുടെ പേരിലും സമാന തട്ടിപ്പുകൾക്ക് ശ്രമം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.