ഷാര്‍ജ: ദ്രാവിഡ, അറബ് പദസമ്പത്ത് കൊണ്ടും സംഗീതം കൊണ്ടും മലയാളത്തിെൻറ ഈണമായി മാറിയ ഇശലുകളെ കുറിച്ച് പ്രതിപാദിച്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ സംഘടിപ്പിച്ച ഒന്നാമത് മാപ്പിള കലാമേള വേറിട്ട പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. മാപ്പിളപ്പാട്ടിെൻറ തനത് രീതികള്‍ പരമാര്‍ശിക്കപ്പെട്ടു. രചനയിലെ പ്രാസ രീതിയും ഈണത്തിലെ മധുരവും എടുത്ത് പറഞ്ഞായിരുന്നു പരിപാടി നടന്നത്. ‘മാപ്പില്ല’ പാട്ടുകളുടെ കാലം കഴിഞ്ഞെന്നും യഥാര്‍ഥ മാപ്പിളപ്പാട്ടുകള്‍ക്കിന്നും നിത്യയൗവനമാണെന്നും അഭിപ്രായമുണര്‍ന്നു. അസോസിയേഷന്‍ കലാവിഭാഗം, മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി, കേരള ഫോക്ലോര് അക്കാദമി എന്നിവയുമായി സഹകരിച്ചാണ് പെരുന്നാളിനോടനുബന്ധിച്ച് ദ്വിദിന മാപ്പിള കലാമേള സംഘടിപ്പിച്ചത്. മുന്‍മന്ത്രിയും, മുന്‍ എം.പിയും മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാനുമായ ടി.കെ. ഹംസ കലാമേള ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍പ്രസി. അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. മൂസ എരഞ്ഞോളി, വി.ടി. മുരളി, ഫൈസല്‍ എളേറ്റില്‍, കലാവിഭാഗം കോഡിനേറ്റര്‍ ശ്രീപ്രകാശ്, കണ്‍വീനര്‍ മധു.എ.വി എന്നിവര്‍ പ്രസംഗിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി അഡ്വ. അജി കുര്യാക്കോസ് സ്വാഗതവും ട്രഷര്‍ വി.നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു.
യാസര്‍ ഹമീദ് അവതാരകനായി. മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ രചനകളെ ആസ്പദമാക്കി നടത്തിയ മാപ്പിള ഗാനോത്സവ മത്സരത്തിന്‍െറ ഫൈനല്‍ റിയാലിറ്റി ഷോയില്‍ റാഫി മഞ്ചേരി ഒന്നാം സമ്മാനത്തിന് അര്‍ഹനായി. ഇല്യാസ് അബൂബക്കര്‍, അമൃത മനോജ് എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.
രണ്ടാം പെരുന്നാള്‍ ദിനത്തില്‍ കാലത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ‘മാപ്പിള സംഗീതത്തിെൻറ താവഴികള്‍'എന്ന പരിപാടിയില്‍ വി.എം. കുട്ടി, മൂസ എരഞ്ഞോളി, വി.ടി. മുരളി എന്നിവര്‍ വിഷയമവതരിപ്പിച്ചു. താഹിര്‍ ഇസ്മായില്‍ മോഡറേറ്ററായി. തുടര്‍ന്ന് ഉച്ചക്ക് ശേഷം നടന്ന ‘മാപ്പിള കല ചരിത്രാന്വേഷണങ്ങള്‍ക്ക് ഒരാമുഖം’–ടി.കെ. ഹംസ, ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കെ.കെ. മൊയ്തീന്‍ കോയ മോഡറേറ്ററായി. ഇരു വിഷയാവതരണത്തോടനുബന്ധിച്ചുംനിറഞ്ഞു കവിഞ്ഞ സദസ്സുമായി സംവാദവും നടന്നു. തുടര്‍ന്ന് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമാപന സമ്മേളനം ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. പ്രസി. അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു. വിനോദ് നമ്പ്യാര്‍ (യു.എ.ഇ.എക്സ്ചേഞ്ച്) സംസാരിച്ചു.
അഡ്വ. അജി കുര്യാക്കോസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.