ദുബൈ ആരോഗ്യ ഇൻഷുറൻസ്​ ഒാൺലൈൻ മുഖേന 

ദുബൈ: സർക്കാർ നിർബന്ധിതമാക്കിയ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാൻ ഇനി ഒരാഴ്ച മാത്രം. പല തവണ കാലാവധി ഇളവ് ദീർഘിപ്പിച്ചു നൽകിയതിനാൽ ഇനി അവസരം നൽകില്ല എന്ന് ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്.എ) വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും പോളിസി സ്വന്തമാക്കാത്തവർക്ക്    www.ishad.ae സൈറ്റ് മുഖേന വാങ്ങാൻ അതോറിറ്റി സൗകര്യമൊരുക്കിയിട്ടുണ്ട്. 
ഇൻഷുറൻസ് സൗകര്യം നൽകുന്ന 12 കമ്പനികളുടെ പൂർണ വിവരങ്ങളും വിവിധ ആശുപത്രികളെ ഉൾക്കൊള്ളിച്ചുള്ള വിവിധ പാക്കേജുകളും സൈറ്റിൽ നിന്നറിയാം. ഉപഭോക്താക്കളുടെ താൽപര്യവും സൗകര്യവുമനുസരിച്ച് ഇവ തെരഞ്ഞെടുത്ത് മാർച്ച് 31നു മുൻപ് പണമടച്ചാൽ പിഴ ശിക്ഷയിൽ നിന്നും മറ്റു പ്രയാസങ്ങളിൽ നിന്നും വിടുതൽ ലഭിക്കുമെന്ന് ആരോഗ്യ ഫണ്ടിംഗ് വിഭാഗം ഡയറക്ടർ ഡോ. ഹൈദർഅലി യൂസുഫ് അറിയിച്ചു. നേരത്തേ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിരവധി പേർ ഒന്നിച്ച്   പോളിസിക്കായി എത്തിയത് കമ്പനികളുടെ പ്രവർത്തനം താളംതെറ്റിച്ചിരുന്നു.  
ഇതിനകം 43 ലക്ഷം താമസക്കാരാണ് പോളിസി പരിരക്ഷ നേടിയത്. ഇത് ദുബൈയിലെ ജനസംഖ്യയുടെ 99 ശതമാനമാണ്. ഇനിയും ഇൻഷുറൻസ് നേടാത്തവർക്ക് ഇനി വിസ പുതുക്കി നൽകില്ല. 
ഒാൺലൈൻ മുഖേന പോളിസി എടുക്കുന്നവരുടെ രേഖകൾ ലഭിക്കാൻ ദിവസമെടുക്കും. എന്നാൽ അവരുടെ വിസ പുതുക്കലിന് തടസം നേരിടില്ല. 


 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.