ദുബൈ: വാടക കുടിശിക വന്ന് നിയമകുരുക്കിൽപ്പെട്ടവരുടെ ബാധ്യത തീർക്കാൻ ദുബൈ ഭൂ വകുപ്പിെൻറ വാടക തർക്ക പരിഹാര കേന്ദ്രം (ആർ.ഡി.സി) പദ്ധതിയാരംഭിച്ചു. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആഹ്വാനം ചെയ്ത ദാനവർഷത്തിെൻറ സന്ദേശമുൾക്കൊണ്ട് ഇൗ ആവശ്യത്തിനായി 10 ലക്ഷം ദിർഹം സംഭാവന ലഭിച്ചതിനെ തുടർന്നാണിത്. പരേതനായ ഉബൈദ് അൽ ഹിലൂവിെൻറ കുടുംബമാണ് ഇൗ തുക നൽകിയത്. വാടകകേസുകളും അതിൽ ഉൾപ്പെട്ട കക്ഷികളെയും വിശകലനം ചെയ്യാൻ ആർ.ഡി.സി സമിതിക്ക് രൂപം നൽകി. കെട്ടിട ഉടമകളും പാട്ടക്കാരുമായി സുസ്ഥിര ബന്ധം ഉറപ്പാക്കുകയാണ് സെൻററിെൻറ മുഖ്യ പരിഗണനയെന്നും അത്തരമൊരു അന്തരീക്ഷം ദുബൈയുടെ റിയൽ എസ്റ്റേറ്റ് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ആർ.ഡി.സി ഡയറക്ടർ ജഡ്ജ് അബ്ദുൽ ഖാദർ മൂസ പറഞ്ഞു. സംഭാവനയായി ലഭിച്ച പണം കടുത്ത ബുദ്ധിമുട്ടു നേരിടുന്നവരുടെ കേസുകൾ വിശകലനം ചെയ്ത് മാനുഷിക^ജീവകാരുണ്യ തത്വങ്ങൾ പാലിച്ചു മാത്രമേ വിനിയോഗിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.