ദുൈബ: ഇമറാത്തി സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന അൽ മർമൂം പൈതൃക ഗ്രാമം നാളെ സന്ദർശകർക്കായി തുറന്നു െകാടുക്കും. ദുബൈ കൾച്ചർ ആൻറ് ആർട്സ് അതോറിറ്റിയുടെ പിന്തുണയോടെ ആരംഭിക്കുന്ന മർമൂം പൈതൃക ഗ്രാമത്തിൽ യു.എ.ഇയുടെ പരമ്പരാഗത കരകൗശല വസ്തുക്കളുടെയും കലാപരിപാടികളുടെയും പ്രദർശനവും തനതു വിഭവങ്ങളുടെ ഭക്ഷ്യമേളയുമുണ്ടാവും.
സന്ദർശകർക്കും പങ്കുചേരാനാവുന്ന പ്രതിമ നിർമാണം, മണൽ രൂപ നിർമാണം, നൃത്ത പരിപാടികൾ എന്നിവ മേളയിലുണ്ട്. ഇന്ത്യ^യു.എ.ഇ സൗഹൃദത്തിെൻറ അടയാളമായി ബോളിവുഡ് നൃത്തങ്ങൾ, രാജസ്ഥാനി നാടോടി നൃത്തം, പഞ്ചാബി ഭാംഗ്ര നൃത്തം എന്നിവയും ഇന്ത്യൻ വിവാഹ രീതിയും സാംസ്കാരിക പരിപാടികളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ അടുത്ത മാസം നടക്കുന്ന ഒട്ടകഒാട്ട, സൗന്ദര്യ മത്സരങ്ങളാണ് മർമൂം മേളയുടെ മുഖ്യ ആകർഷണം. യു.എ.ഇയിൽ നിന്നും മറ്റു ഗൾഫു രാജ്യങ്ങളിൽ നിന്നുമുള്ള മത്സരാർഥികളും കായിക പ്രേമികളും ഇതിനായി എത്തും. പഴയകാല കേമ്പാളങ്ങളുടെ അതേ കെട്ടിലും മട്ടിലുമാണ് ഗ്രാമത്തിലെ പ്രദർശന ശാലകൾ ഒരുക്കുന്നത്.
അൽ െഎൻ^ദുബൈ റോഡിലെ അൽ മർമൂമിലെ ദുബൈ കാമൽ റേസിംഗ് ക്ലബിലാണ് വേദി ഒരുങ്ങുന്നത്. ഒരു മാസം നീളുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.