ഷാര്‍ജ: ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്ന് കൊടും വേദന അനുഭവിച്ചിരുന്ന ഏഷ്യക്കാരനായ 30കാരന് അല്‍ ഖാസിമി ആശുപത്രി തുണയായി. സംഘര്‍ഷത്തിനിടെ മൂര്‍ച്ചയുള്ള വാളുകൊണ്ടുള്ള വെട്ടേറ്റ് ഇയാളുടെ പാദം അറ്റ് പോയിരുന്നു. തൊലിയില്‍ തൂങ്ങിയാണ് പാദം കിടന്നത്. ഈ അവസ്ഥയില്‍ രണ്ട് മണിക്കൂറാണ് ഇയാള്‍ റോഡില്‍ കിടന്നത്. പൊലീസത്തെിയാണ് ആശുപത്രിയിലത്തെിച്ചത്. തുടര്‍ന്ന് അല്‍ഖാസിമി ആശുപത്രിയില്‍ നാല് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലാണ് പാദം തുന്നിചേര്‍ത്തത്. ശസ്ത്രക്രിയാ വിഭാഗം തലവന്‍ ഡോ. സാക്കി ഖലീഫ അല്‍ മുസിക്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ച യുവാവ് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ടതായി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.