യു.എ.ഇയിലും കേരള പരീക്ഷാച്ചൂട്

അബൂദബി: ബുധനാഴ്ച തുടങ്ങുന്ന കേരള സിലബസ് എസ്.എസ്.എല്‍.സി പരീക്ഷക്ക് യു.എ.ഇയില്‍ മൊത്തം ഒമ്പത് കേന്ദ്രങ്ങള്‍. മോഡല്‍ സ്കൂള്‍ അബൂദബി, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ (നിംസ്) അല്‍ഐന്‍, നിംസ് ഷാര്‍ജ, നിംസ് ദുബൈ, ഇന്ത്യന്‍ സ്കൂള്‍ ഫുജൈറ, ഗള്‍ഫ് മോഡല്‍ സ്കൂള്‍ ദുബൈ, ന്യൂ ഇന്ത്യന്‍ എച്ച്.എസ്.എസ് റാസല്‍ഖൈമ, ഇംഗ്ളീഷ് സ്കൂള്‍ ഉമ്മുല്‍ഖുവൈന്‍, ന്യൂ ഇന്ത്യന്‍ സ്കൂള്‍ ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുക.
മോഡല്‍ സ്കൂള്‍ അബൂദബിയിലാണ് യു.എ.ഇയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത്. ആകെ 141 കുട്ടികള്‍ ഇവിടെ പരീക്ഷക്ക് ഹാജരാകുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി.വി. അബ്ദുല്‍ ഖാദര്‍ അറിയിച്ചു. നിംസ് അല്‍ഐനില്‍ 22 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളും പരീക്ഷയെഴുതുന്നുണ്ട്. വിവിധ സ്കൂളുകളില്‍ പാസിക്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ളാദേശ് സ്കൂളുകളിലെ കുട്ടികളും പരീക്ഷക്ക് ഇരിക്കുന്നുണ്ട്. മാര്‍ച്ച് എട്ട് മുതല്‍ 27 വരെയാണ് പരീക്ഷ. കേരളത്തില്‍ ഉച്ചക്ക് 1.45 മുതല്‍ 3.30 വരെയാണ് പരീക്ഷാ സമയം. അതിനാല്‍ യു.എ.ഇയില്‍ ഏകദേശം ഉച്ചക്ക് 2.15 മുതല്‍ നാല് വരെയായിരിക്കും പരീക്ഷ നടക്കുക. ചോദ്യ പേപ്പറുകളെല്ലാം ഇന്ത്യന്‍ എംബസിയില്‍ എത്തിയിട്ടുണ്ട്. ഓരോ ദിവസവും അതത് ചോദ്യപേപ്പറുകള്‍ സ്കൂളുകളിലത്തെിക്കും. കേരള സര്‍ക്കാറിന്‍െറ ഡെപ്യൂട്ടേഷനില്‍ വരുന്ന ഒരു അധ്യാപകന്‍ എല്ലാ കേന്ദ്രങ്ങളിലും പരീക്ഷാ ചുമതലയിലുണ്ടാവും. യു.എ.ഇയിലെ സി.ബി.എസ്.ഇ സ്കൂളുകളിലെ അധ്യാപകരായിരിക്കും മറ്റു ഇന്‍വിജിലേറ്റര്‍മാര്‍. പ്ളസ്ടു വിദ്യാര്‍ഥികളുടെ പരീക്ഷയും ഇതോടൊപ്പം നടക്കുന്നുണ്ട്. മാര്‍ച്ച് എട്ട് മുതല്‍ 28 വരെയാണ് പ്ളസ്ടു പരീക്ഷ. ഇതിനും ഓരോ കേന്ദ്രങ്ങളിലേക്ക് ഒന്ന് വീതം അധ്യാപകര്‍ കേരളത്തില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തും.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മാറ്റങ്ങളോടെയാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നത്. പഠനഭാരം ലഘൂകരിക്കാന്‍ വേണ്ടി സാമൂഹികശാസ്ത്ര പരീക്ഷയിലാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. സാമൂഹികശാസ്ത്ര ചോദ്യപേപ്പറില്‍ എ, ബി വിഭാഗങ്ങള്‍ ഉണ്ടാകും. രണ്ട് വിഭാഗങ്ങളിലും 40 വീതം സ്കോറുകളാണ് ഉള്ളത്. എ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം. 
ബി വിഭാഗത്തിലെ ചോദ്യങ്ങളില്‍ നിശ്ചിത എണ്ണം തെരഞ്ഞെടുത്ത് ഉത്തരമെഴുതുന്നതിന് അവസരമുണ്ടാകും. സാമൂഹിക ശാസ്ത്രത്തിന് നിര്‍ദേശിക്കപ്പെട്ട രണ്ട് പുസ്തകങ്ങളില്‍നിന്നുള്ള ഒമ്പത് അധ്യായങ്ങളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാക്കിയുള്ള12 അധ്യായങ്ങള്‍ രണ്ട് ക്ളസ്റ്ററുകളായി തരം തിരിച്ച് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇതില്‍നിന്ന് ഒന്ന് മാത്രം പരീക്ഷക്ക് പഠിച്ചാല്‍ മതി. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.