അല്‍ഐന്‍: അല്‍ഐനില്‍ പള്ളിയില്‍ നമസ്കരിച്ച് കൊണ്ടിരുന്ന യു.എ.ഇ പൗരനെ വെടിവെച്ച് കൊന്ന പ്രതിയായ സ്വദേശിയെ പ്രോസിക്യൂഷന്‍ ക്രിമിനല്‍ കോടതിക്ക് കൈമാറി. മൂന്ന് മാസം മുമ്പാണ് സംഭവമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. എന്നാല്‍, കൃത്യമായ തീയതി പുറത്തു വിട്ടിട്ടില്ല.
അല്‍ഐനിലെ മുനാസഫ പ്രദേശത്തെ അല്‍ മഹ്റമി പള്ളിയിലുണ്ടായ വെടിവെപ്പില്‍ 50കാരനാണ് മരിച്ചത്. ഉച്ച നമസ്കാരത്തിനിടെയായിരുന്നു സംഭവം.
30 വര്‍ഷം മുമ്പുണ്ടായ ബന്ധുവിന്‍െറ കൊലക്ക് പ്രതികാരമായാണ് പ്രതി കൃത്യം നിര്‍വഹിച്ചതെന്ന് പൊലീസ് അറിയിച്ചു.
പള്ളിയിലത്തെിയ പ്രതിക്ക് താന്‍ തേടുന്നയാളെ തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ മറ്റുള്ളവരോട് ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് 50കാരന്‍െറ തലയിലേക്കും മറ്റു ശരീര ഭാഗങ്ങളിലേക്കും വെടിയുതിര്‍ത്ത പ്രതി തന്നെ പിന്തുടര്‍ന്നാല്‍ വെടിവെക്കുമെന്ന് പള്ളിയിലുള്ള മറ്റുള്ളവരെ ഭീഷണിപ്പെടുത്തി. ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലത്തെി കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.