ഗതാഗത നിയമ ലംഘനങ്ങൾക്ക്​ ഇരട്ടി പിഴ; ദുബൈയിൽ ലൈസൻസ്​ കാലാവധി കുറയും

അബൂദബി:   യാത്രക്കാർ ഗതാഗത നിയമങ്ങൾ നന്നായി പാലിക്കാൻ ശീലി​​ച്ചുകൊള്ളുക, അതിനാവില്ലെങ്കിൽ ഇരട്ടി പിഴ നൽകാനും. 
ട്രാഫിക്​ പിഴകൾ വൻതോതിൽ വർധിപ്പിച്ചു കൊണ്ടുള്ള ഫെഡറൽ നിയമ ഭേദഗതി ജൂലൈ ഒന്നു മുതൽ നിലവിൽ വരും. ദുബൈയില്‍ പുതിയ ഡ്രൈവിങ് ലൈസന്‍സി​​​െൻറ കാലാവധി ചുരുക്കു​​േമ്പാള്‍ അബൂദബിയില്‍ ട്രാഫിക് പിഴകള്‍ കൂടുതല്‍ കര്‍ശനമാകും. 
അബൂദബിയിൽ ഗതാഗത സിഗ്​നലുകൾ ലംഘിച്ചാൽ 1000 ദിർഹം പിഴയും12 ബ്ലാക്​ പോയൻറുകളുമാണ്​ ശിക്ഷ. വാഹനം ഒരു മാസത്തേക്ക്​ കണ്ടുകെട്ടുകയും ചെയ്യും. മറ്റു വാഹനങ്ങളെ വെട്ടിച്ച്​ മറികടക്കാൻ നോക്കിയാൽ 1000 ദിർഹവും ആറ്​ ബ്ലാക്​പോയൻറും നൽകേണ്ടി വരും. സീറ്റ്​ ബെൽറ്റ്​ ധരിച്ചില്ലെങ്കിൽ 400 ദിർഹവും നാല്​ ബ്ലാക്​പോയൻറുമാണ്​ ശിക്ഷ.
 വാഹനങ്ങളുടെ ചില്ലുകൾ അൻപതു ശതമാനത്തിലേറെ ടിൻറ്​ ചെയ്യാൻ പാടില്ല. 
മുൻവശത്തെ ഗ്ലാസ്​ മറക്കാനും പാടില്ല.  പെർമിറ്റില്ലാതെ യാത്രക്കാരെ കൊണ്ടു പോകുന്ന വാഹനങ്ങൾക്ക്​ 3000 ദിർഹം പിഴയും 24 ബ്ലാക്ക്​ പോയിൻറുകളും ചുമത്തും. 
നാലു വയസിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ പ്രത്യേകമായ ശിശു സുരക്ഷാ സീറ്റിൽ സ്​ട്രാപ്പ്​ ചെയ്​തു സുരക്ഷിതമാക്കി കൊണ്ടുപോകണം. ഇതിൽ വീഴ്​ച വരുത്തിയാൽ 400 ദിർഹം പിഴ നൽകണം.  പുതിയ നിയമങ്ങളും നിയന്ത്രങ്ങളും പാലിക്കാൻ ഡ്രൈവർ​മാരോട്​ ആഹ്വാനം ചെയ്​ത അബുദബി പൊലീസ്​ ജനറൽ കമാൻറ്​ സെൻട്രൽ ഒാപ്പറേഷൻസ്​ ഡയറക്​ടർ ​ബ്രിഗേഡിയർ ജനറൽ അലി ഖൽഫാൻ അൽ ദഹേരി റോഡ്​ ഉപയോക്​താക്കളുടെ സുരക്ഷ ഉറപ്പാക്കാനാണെന്ന്​ വ്യക്​തമാക്കി.  
ദുബൈയില്‍ ഇനി ഡ്രൈവിങ് ടെസ്​റ്റ്​ പാസാകുന്നവര്‍ക്ക് രണ്ടുവര്‍ഷ  കാലാവധിയുള്ള ലൈസന്‍സാണ് നല്‍കുക. മറ്റു രാജ്യങ്ങളിലെ ലൈസന്‍സ് ദുബൈയില്‍ മാറ്റിയെടുക്കുന്നവര്‍ക്കും ലൈസന്‍സ് കാലാവധി രണ്ടുവര്‍ഷമായിരിക്കും. രണ്ടുവര്‍ഷത്തിന് ശേഷം ഡ്രൈവിങ് ലൈസന്‍സ് പുതുക്കു​േമ്പാള്‍ പ്രവാസികള്‍ക്ക് അഞ്ചുവര്‍ഷത്തെ കാലാവധിയുള്ള ലൈസന്‍സ് നല്‍കും. 
എന്നാല്‍ സ്വദേശികള്‍ക്ക് പത്തുവര്‍ഷത്തെ കാലാവധിയുള്ള ലൈസന്‍സാകും ലഭിക്കുക. 
നേരത്തേ പ്രവാസികള്‍ക്കും പത്തുവര്‍ഷ കാലാവധിയുള്ള ലൈസന്‍സാണ് നല്‍കിയിരുന്നത്. 21 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കുന്ന ഡ്രൈവിങ് ലൈസന്‍സിന് ഒരു വര്‍ഷം മാത്രമേ കാലാവധിയുണ്ടാവുകയുള്ളു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.