ഷാര്‍ജ: എല്ലാം ദൈവസന്നിധിയില്‍ അര്‍പ്പിച്ച് വിശ്വാസികള്‍ പ്രാര്‍ഥനയായി മാറിയ അനുഗൃഹീത ദിനരാത്രങ്ങള്‍ളോട് സലാം ഒാതി പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ശവാലമ്പിളി തെളിഞ്ഞു. പെരുന്നാള്‍ അറിയിപ്പ് ശനിയാഴ്ച നോമ്പുതുറന്ന ഉടനെ ലഭിച്ചതോടെ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായി പള്ളിയങ്കണങ്ങള്‍.
പെരുന്നാള്‍ സന്തോഷത്തിന്‍െറ ഏറ്റവും പ്രധാനമായ പെരുന്നാള്‍ നമസ്കാരത്തിൽ പങ്കെടുക്കാന്‍ ഞായറാഴ്ച അതിരാവിലെ തന്നെ പള്ളികളിലേക്കും ഇൗദ് ഗാഹുകളിലേക്കും നീങ്ങും. ഈദ്ഗാഹുകളില്‍ വലിയ സൗകര്യമാണ് നമസ്ക്കാരത്തിനായി ഒരുക്കിയിരിക്കുന്നത്. ചെറിയ പെരുന്നാള്‍ സന്തോഷമാക്കാന്‍ കടകമ്പോളങ്ങളിലേക്ക് ജനങ്ങള്‍ ഒഴുകിയത്തെിയ കാഴ്ച്ചയായിരുന്നു ശനിയാഴ്ച രാത്രി കണ്ടത്. റമദാനിലെ ഒരു നിമിഷം പോലും പാഴായി കൂട എന്ന ഉറച്ച ചിന്തയില്‍ പലരും മുന്‍കൂട്ടിയുള്ള വാങ്ങലുകള്‍ ഒഴിവാക്കുകയായിരുന്നു. ദിവസങ്ങളായി പള്ളിയില്‍ തുടരുന്ന ഭജന പ്രാര്‍ഥനയോടെ പൂര്‍ത്തിയാക്കിയാണ് ജനങ്ങള്‍ സന്തോഷ തിരക്കിലേക്ക് ഇറങ്ങിയത്. ഫിത്വര്‍ സക്കാത്ത് അര്‍ഹരയവരുടെ കൈകളില്‍ എത്തിക്കാനുള്ള തിരക്കും ശനിയാഴ്ച രാത്രി പ്രകടമായിരുന്നു. തൊഴില്‍ മേഖലകളില്‍ ജോലിയും കൂലിയുമില്ലാതെ കഴിയുന്നവര്‍ക്കാണ് മലയാളികള്‍ മുന്‍ഗണന നല്‍കിയത്. പെരുന്നാളാണെന്ന അറിയിപ്പ് വന്നതോടെ നിരത്തുകള്‍ വാഹനങ്ങള്‍ കൊണ്ട് വീര്‍പ്പ് മുട്ടി. ശക്തമായി ഗതാഗത കുരുക്കാണ് ഷാര്‍ജ^-ദുബൈ ഹൈവേകളില്‍ കാണപ്പെട്ടത്.
ഗള്‍ഫിലെ ആഘോഷങ്ങള്‍ക്ക് മതപരമായ യാതൊരു വിധ അടയാളങ്ങളുമില്ല. എല്ലാ ആഘോഷങ്ങളും എല്ലാവരുടെതുമാണ്. മുസ്ലിം സഹോദരങ്ങളോട് ഐക്യപ്പെട്ട് നോമ്പെടുത്തത് നൂറ് കണക്കിന് സഹോദര മതസ്ഥരാണ് പെരുന്നാള്‍ സന്തോഷമാക്കാന്‍ ഒരുങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.