ഗതാഗത നിയമലംഘന പിഴയിൽ ഇളവ്​ പ്രഖ്യാപിച്ച്​ ശൈഖ്​ മുഹമ്മദ്​

ദുബൈ: ദാനവർഷത്തിലെ പെരുന്നാളിൽ പിഴ ഇളവുമായി ശൈഖ്​ മുഹമ്മദ്​. 2016ൽ വരുത്തിയ ഗതാഗത നിയമലംഘനങ്ങൾക്ക്​ ചുമത്തപ്പെട്ട പിഴയിൽ 50 ശതമാനം ഇളവു നൽകിയാണ്​ യു.എ.ഇ വൈസ്​​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽമക്​തൂം ഉത്തരവിറക്കിയത്​. ജൂലൈ ഒന്നു മുതൽ ഇൗ വർഷം അവസാനം വരെ ഇൗ ഇളവ്​ പ്രയോജനപ്പെടുത്താം. എന്നാൽ 2017ൽ ചുമത്തപ്പെട്ട പിഴകൾക്ക്​ ആനുകൂല്യം ബാധകമല്ല. 
യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ ആഹ്വാനം ചെയ്​ത ദാനവർഷത്തി​​​െൻറ ഭാഗമായി സാമൂഹിക ഉത്തരവാദിത്വവും സ്വയം സന്നദ്ധതയും ദേശ സേവനവും പ്രോത്​സാഹിപ്പിക്കാനാണ്​  ​ ഇൗ നടപടിയെന്ന്​ ദുബൈ മീഡിയാ ഒഫീസ്​ വ്യക്​തമാക്കി. ദുബൈ പൊലീസ്​ ട്രാഫിക്​ വകുപ്പ്​, പൊലീസ്​ സ്​റ്റേഷനുകൾ, വാഹന രജിസ്​ട്രേഷൻ കേന്ദ്രങ്ങൾ, പിഴ അടപ്പ്​ മെഷീനുകൾ, റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) ഒഫീസുകൾ എന്നിവ വഴിയും ഒാൺലൈനിലൂടെയും പിഴ അടക്കാം.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.