ദുബൈ: സലാഹ് അല്‍ ദീന് ഇൻേഡാര്‍ സ്റ്റേഡിയത്തില്‍ നടന്നു വന്ന ന്യുറെ ഇവൻറ്സ് -ഉദയകുമാര്‍ മെമ്മോറിയല്‍ റമദാൻ വോളിബാൾ ടൂർണമെൻറിൽ ബിഗ് മാർട്ട് ചാമ്പ്യൻമാരായി. ആവേശകരമായ ഫൈനലിൽ ക്രോസ്സിംഗ് ഇൻറർനാഷണലിനെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് അവർ പരാജയപ്പെടുത്തി.
ഗ്യാലറിയിൽ തിങ്ങിനിറഞ്ഞ വോളിബാള്‍ പ്രേമികൾക്ക് ആവേശത്തിെൻറ ത്രസിപ്പിക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ച്, ഒപ്പത്തിനൊപ്പം പൊരുതിയ ഇരു ടീമുകളും ഓരോ ഗെയിമിെൻറയും അവസാന നിമിഷങ്ങള്‍ വരെയും വിജയപ്രതീക്ഷ നിലനിർത്തിയെങ്കിലും രണ്ടു ഇന്ത്യന്‍ താരങ്ങളുമായി കളത്തിലിറങ്ങിയ ബിഗ്മാർട്ട് 25^-20, 25^-21, 27^-25 എന്ന സ്കോറിന് ജയം സ്വന്തമാക്കി.
ടൂർണമെൻറിലെ മികച്ച കളിക്കാരനായി ബിഗ് മാർട്ടിന് വേണ്ടി ജഴ്സിയണിഞ്ഞ ഇന്ത്യന്‍ താരം അനുപ് ഡികോസ്റ്റ തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് പ്രൈസ് മണിയും ട്രോഫികളും മുള്ളിക്കോട്ട് മുസ്തഫ, അഡ്വ. ഹാഷിക്, സുമന് കാവില്‍, സുധീഷ്, ജഗദീഷ് എന്നിവര്‍ വിതരണം ചെയ്തു. സംഘാടക സമിതി ചെയർമാന് രാജേഷ് നായര്‍ സമാപന പരിപാടികൾക്ക് നേതൃത്വം നൽകി. വനിതകളുടെ പ്രദർശന മത്സരവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.